Image

ജഡ്ജിമാര്‍ക്കെതിരായ പരാതി: വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന്

Published on 29 April, 2012
ജഡ്ജിമാര്‍ക്കെതിരായ പരാതി: വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന്
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ നിയമമന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിയമമന്ത്രാലയത്തോട് നിര്‍ദേശിച്ചു.
പരാതികള്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് അയച്ചുകഴിഞ്ഞതിനാല്‍ അവയുടെ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് നേരത്തേ നിയമമന്ത്രാലയം സ്വീകരിച്ചത്. പരാതികളുടെ പകര്‍പ്പ് മന്ത്രാലയഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക