Image

രാഷ്ട്രപതി സ്ഥാനാര്‍ഥി ധനമന്ത്രി പ്രണബ് മുഖര്‍ജി പരിഗണനയില്‍

Published on 29 April, 2012
രാഷ്ട്രപതി സ്ഥാനാര്‍ഥി ധനമന്ത്രി പ്രണബ് മുഖര്‍ജി പരിഗണനയില്‍
രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് ഡി.എം.കെയുടെ പിന്തുണ തേടിയാണ് ആന്റണിയെത്തി. പ്രണബുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കരുണാനിധിക്ക് ഇക്കാര്യത്തില്‍ അനുകൂലനിലപാടാണുള്ളതെന്നാണ് അറിയുന്നത്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി രാഷ്ട്രപതി സ്ഥാനാര്‍ഥിവിഷയത്തില്‍ മെയ് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ചര്‍ച്ച നടത്തും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ വിജയം സുഗമമാക്കണമെങ്കില്‍ തൃണമൂലുള്‍പ്പെടെയുള്ള യു.പി.എ. സഖ്യകക്ഷികള്‍ക്കു പുറമേ പുറത്തുനിന്നുള്ള ചില പാര്‍ട്ടികളുടെ പിന്തുണയും കോണ്‍ഗ്രസ്സിന് ഉറപ്പു വരുത്തണം.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട സമാജ്‌വാദിപാര്‍ട്ടി ഇപ്പോഴത് ശക്തമായി പറയുന്നില്ല

 പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും വരാന്‍ തയാറാണോയെന്ന കാര്യത്തില്‍ തന്റെ നിലപാട് അറിയാന്‍ അല്‍പം കൂടി കാത്തിരിക്കണമെന്ന് എ.പി.ജെ അബ്ദുല്‍ കലാം. പ്രതിഭപാട്ടീലിന്റെ പിന്‍ഗാമിയായി തന്റെ പേര് ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതികരണം ചോദിച്ച മാധ്യപ്രവര്‍ത്തകരോടാണ് മുന്‍ രാഷ്ട്രപതി ഇത് പറഞ്ഞത്.
2002ല്‍ പൊതു സ്ഥാനാര്‍ഥിയായി രാഷ്ട്രപതി പദത്തിലേറിയ കലാമിന് രണ്ടാമൂഴം നല്‍കാന്‍ 2007ല്‍ നിര്‍ദേശമുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെ ദേശീയ പാര്‍ട്ടികള്‍ പിന്തുണച്ചിരുന്നില്ല. പ്രതിഭ പാട്ടീലിന് പിന്‍ഗാമിയായി സമാജ്വാദി പാര്‍ട്ടിയും എ.ഐ.എ.ഡി.എം.കെയും അനൗദ്യോഗികമായി കലാമിന്റെ പേര് ഉയര്‍ത്തിയെങ്കിലും പ്രധാന പാര്‍ട്ടികളൊന്നും മനസ്സു തുറന്നിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക