Image

ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്ക്‌ കൊച്ചിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

സേവ്യര്‍ കാവാലം Published on 30 April, 2012
ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്ക്‌ കൊച്ചിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
മസ്‌ക്കറ്റ്‌: മസ്‌ക്കറ്റ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്ക്‌ അതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലേയും മുംബൈയിലേയും ശാഖകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇതോടൊപ്പം പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന രണ്‌ട്‌ ശാഖകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കും.

ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്ക്‌ (OIB) ഹോങ്കോംഗ്‌ ഷാങ്കായ്‌ ബാങ്കിംഗ്‌ കോഓപ്പറേഷന്‍ (HSBC) മിഡില്‍ ഈസ്റ്റുമായി ലയിപ്പിക്കുവാന്‍ ധാരണ ആയതിനെത്തുടര്‍ന്നാണ്‌ രാജ്യത്തിനു വെളിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കുന്നത്‌. ഇതു സംബന്ധിച്ച്‌ അപേക്ഷകള്‍ മസ്‌ക്കറ്റ്‌ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ ബാങ്ക്‌ ഫയല്‍ ചെയ്‌തു.
ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്ക്‌ കൊച്ചിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക