Image

തെരഞ്ഞെടുപ്പ് തോല്‍വി: ആന്റണി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published on 02 May, 2012
തെരഞ്ഞെടുപ്പ് തോല്‍വി: ആന്റണി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച എ.കെ.ആന്റണി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ സ്വാധീനിക്കാനായി മുതിര്‍ന്ന നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളാണ് യുപിയിലെ മോശം പ്രകടനത്തിന് കാരണമെന്ന് സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യവും തോല്‍വിക്ക് കാരണമായി. രാഹുല്‍ ഗാന്ധി കഠിനമായി യത്‌നിച്ചെങ്കിലും അത് ജനങ്ങളിലെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവയില്‍ ഖനന അഴിമതി പാര്‍ട്ടിക്ക് തിരിച്ചടിയായി. പഞ്ചാബില്‍ പ്രചാരണത്തിലെ പിഴവുകളാണ് പാര്‍ട്ടിക്ക് വിനയായത്. ബാദല്‍ സര്‍ക്കാരിന്റെ അഴിമതികള്‍ ജനങ്ങള്‍ക്ക് മുമ്പാകെ തുറന്നു കാട്ടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ്എ.കെ. ആന്റണിക്ക് പുറമെ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ഷീലാ ദീക്ഷിത് എന്നിവരടങ്ങിയ സമിതിയെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി നിയോഗിച്ച
ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക