Image

തൃശൂരില്‍ പകല്‍പ്പൂരത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു

Published on 02 May, 2012
തൃശൂരില്‍ പകല്‍പ്പൂരത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു
തൃശൂര്‍ : തൃശൂരില്‍ പകല്‍പ്പൂരത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു. തൃശൂര്‍ പൂരത്തിന് സമാപനം കുറിക്കുന്ന ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് ആരംഭിക്കാനിരിക്കെയാണ് പാറമേക്കാവിന്റെ ഉണ്ണിപ്പിള്ളി കാളിദാസന്‍ എന്ന ആന ഇടഞ്ഞോടിയത്.

ഇടഞ്ഞ ആനയെ ഏറെ വൈകാതെ തളച്ചതിനാല്‍ അപകടം ഒഴിവായി. ആന ഇടഞ്ഞതോടെ ജനങ്ങള്‍ ചിതറിയോടി. ഇടഞ്ഞോടുമ്പോള്‍ ആനയുടെ പുറത്ത് പാപ്പാനുള്‍പ്പടെ രണ്ടുപേരുണ്ടായിരുന്നുവെങ്കിലും ഇവര്‍ക്കും പരിക്കില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക