Image

ആരുഷി വധക്കേസ്: നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷ തള്ളി

Published on 02 May, 2012
ആരുഷി വധക്കേസ്: നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: ആരുഷി വധക്കേസില്‍ അമ്മ നൂപുര്‍ തല്‍വാറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഗാസിയാബാദ് സെഷന്‍സ് കോടതി തള്ളി. നൂപുറിനെ ജാമ്യത്തില്‍ വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്‌ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ പ്രത്യേക സിബിഐ കോടതിയും നൂപുറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ നിരാഹാരമിരുന്ന നൂപുര്‍ തല്‍വാര്‍ ഭര്‍ത്താവ് രാജേഷ് തല്‍വാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നിരഹാരം അവസാനിപ്പിച്ചിരുന്നു.

സുപ്രീംകോടതി നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാവിലെയാണ് മജിസ്‌ട്രേറ്റ് പ്രീതി സിംഗ് മുമ്പാകെ നൂപുര്‍ തല്‍വാര്‍ കീഴടങ്ങിയത്. കീഴടങ്ങിയശേഷം നല്‍കിയ ജാമ്യ ഹര്‍ജി സിബിഐ കോടതി തള്ളിയതോടെ അന്വേഷണസംഘം നൂപുറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ദസ്‌ന ജയിലിലേക്ക് നൂപുറിനെ മാറ്റി.

2008 മേയ് 16നാണ് ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിനി ആരുഷി തല്‍വാറിനെയും വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണെ്ടത്തിയത്. ആരുഷിയുടെ അച്ഛന്‍ ഡോ. രാജേഷ് തല്‍വാറിനും കേസില്‍ ബന്ധമുണെ്ടന്ന് ഗാസിയാബാദ് കോടതിയില്‍ നേരത്തേ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക