Image

ജീവന്‌ ഭീഷണിയുണ്ടെന്ന്‌ മായാവതി, എസ്‌പിജി സംരക്ഷണം ആവശ്യപ്പെട്ടു

Published on 02 May, 2012
ജീവന്‌ ഭീഷണിയുണ്ടെന്ന്‌ മായാവതി, എസ്‌പിജി സംരക്ഷണം ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: തന്റെ ജീവന്‌ ഭീഷണിയിലാണെന്നും അതിനാല്‍ എസ്‌പിജി സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ മുന്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ മായാവതി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ കത്തയച്ചു. ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പ്‌ തോല്‍വിയെത്തുടര്‍ന്ന്‌ മായാവതിയുടെ സുരക്ഷ മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ എസ്‌പിജി സംരക്ഷണം ആവശ്യപ്പെട്ട്‌ മായാവതി പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌.

തീവ്രവാദികളുടെ ഹിറ്റ്‌ ലിസ്റ്റില്‍ തന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ കാണിച്ചാണ്‌ മായാവതി എസ്‌പിജി സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക