Image

കേരളത്തില്‍ 56 ഉം, രാജ്യത്ത്‌ 1721 ഉം ഐ.എ.എസുകാരുടേയും കുറവെന്ന്‌ കേന്ദ്രമന്ത്രി

Published on 02 May, 2012
കേരളത്തില്‍ 56 ഉം, രാജ്യത്ത്‌ 1721 ഉം ഐ.എ.എസുകാരുടേയും കുറവെന്ന്‌ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കേരളത്തില്‍ 56 ഐ.എ.എസുകാര്‍ ഉള്‍പ്പടെ 1,777 പേരുടെ കുറവുണ്ടെന്ന്‌ കേന്ദ്രമന്ത്രി വി. നാരായണസ്വാമി ലോക്‌സഭയെ അറിയിച്ചു. ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ 6154 തസ്‌തികകളാണ്‌ രാജ്യത്ത്‌ ആകെയുള്ളത്‌. എന്നാല്‍ 4,377 ഉദ്യോഗസ്ഥര്‍ മാത്രമാണ്‌ ഇപ്പോള്‍ സര്‍വീസില്‍ ഉള്ളത്‌. ഉത്തര്‍പ്രദേശില്‍ മാത്രം 216 ഉദ്യോഗസ്ഥരുടെയും മധ്യപ്രദേശില്‍ 118 പേരുടെയും ബിഹാറില്‍ 112 ഉദ്യോഗസ്ഥരുടെയും ഒഴിവുകളുണ്‌ടെന്ന്‌ മന്ത്രി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ 592 ഉം മധ്യപ്രദേശില്‍ 417 ഉദ്യോഗസ്ഥരുമാണ്‌ ആകെ വേണ്‌ടത്‌.

രാജ്യസഭയ്‌ക്ക്‌ എഴുതി നല്‍കിയ മറുപടിയിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.
ചില സംസ്ഥാനങ്ങള്‍ ഐഎഎസ്‌ തസ്‌തികകള്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക