Image

കയ്‌റോയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം; 11 പേര്‍ മരിച്ചു

Published on 02 May, 2012
കയ്‌റോയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം; 11 പേര്‍ മരിച്ചു
കയ്‌റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കയ്‌റോയില്‍ നിലവിലെ സൈനിക ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ 11 മരണം. കയ്‌റോയിലെ പ്രതിരോധമന്ത്രാലയത്തിന് സമീപമായിരുന്നു സംഭവം. 

തോക്കുകളും വടികളും ഫയര്‍ബോംബുകളും കല്ലുകളുമായിട്ടായിരുന്നു അജ്ഞാതരുടെ ആക്രമണം. സൈന്യവും പോലീസും ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. എന്നാല്‍ സംഘര്‍ഷം തുടങ്ങി ആറു മണിക്കൂറിന് ശേഷമായിരുന്നു സൈന്യവും പോലീസും ഇടപെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക