Image

തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായി

Published on 02 May, 2012
തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായി
ന്യൂഡല്‍ഹി: തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രമോദ് കുമാറിനെ കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. ലാഭവും ലാഭവിഹിതവും നല്‍കാമെന്ന പേരില്‍ നിക്ഷേപകരില്‍ നിന്നും 829 കോടി രൂപ തട്ടിയെടുത്ത സ്വകാര്യ കമ്പനിയില്‍ നിന്ന് 10 കോടി രൂപ വാങ്ങിയ കേസിലാണ് അറസ്റ്റ്. 

കമ്പനിക്കെതിരായ കേസ് ഒതുക്കിതീര്‍ക്കുന്നതിനായിട്ടാണ് വെസ്റ്റ് സോണ്‍ ഐജിയായിരുന്ന പ്രമോദ് കുമാര്‍ പണം ആവശ്യപ്പെട്ടത്. ദക്ഷിണ ഡല്‍ഹിയിലെ ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് സിബിഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ നാളെ ചെന്നൈയിലെത്തിക്കും. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ മാസം 20ന് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. 

ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ പ്രമോദിന് പണവുമായി പോയ പോലീസ് ഉദ്യോഗസ്ഥനെയടക്കം അറസ്റ്റ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക