Image

ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ വെട്ടേറ്റ അമ്പതിലേറെ മുറിവുകളുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Published on 05 May, 2012
ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ വെട്ടേറ്റ അമ്പതിലേറെ മുറിവുകളുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: വെട്ടേറ്റുമരിച്ച ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ വെട്ടേറ്റ അമ്പതിലേറെ മുറിവുകളുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖത്തും കൈകളിലുമാണ് കൂടുതല്‍ വെട്ടുകളും. വെട്ടേറ്റ് തലയോട്ടി പിളര്‍ന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്‌ടെത്തി.

തലയോടിനേറ്റ ക്ഷതമാണ് മരണകാരണമെന്നും വടിവാള്‍ പോലുള്ള ആയുധം കൊണ്ട് വെട്ടിയവയാണ് മുറിവുകള്‍ ഏറെയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മഴു പോലുള്ള ആയുധം ഉപയോഗിച്ചായിരിക്കാം ആക്രമണമെന്നായിരുന്നു പോലീസിന്റെ ഇതുവരെയുള്ള നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക