മെല്‍ബണ്‍: ഇന്റര്‍നാഷണല്‍ നഴ്സസ് ദിനത്തോടനുബന്ധിച്ച് വിസ്മയ ക്രിയേഷന്‍സും നന്മ സിനിമാസും ചേര്‍ന്ന് ഒരുക്കുന്ന 22 ഫിമെയില്‍ കോട്ടയം മേയ് 12ന് (ശനി) ക്ലേയറ്റണില് മോണാവ് യൂണിവേഴ്സിറ്റി തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
കുടുംബസദസുകളില്‍ ഏറെ പ്രിയങ്കരമായ ചിത്രം കാണികള്‍ക്ക് ഹരമേകുന്ന സെറ്റുകളില്‍ ഒരുക്കിയിട്ടുള്ളതാണ്. ആഷിക് അബു സംവിധാനം ചെയ്ത് ഒ.ജി. സുനില്‍ നിര്‍മിച്ച സിനിമയുടെ കഥ ശ്യാം പുഷ്ക്കരന്റെയും അഭിലാഷ് കുമാറിന്റെതുമാണ്.
റിമ കല്ലുങ്കല്‍, ഫഹദ് ഫാസില്‍, പ്രതാപ് പോത്തന്, വിജയ് സാബു തുടങ്ങിയവരാണ് അഭിനേതാക്കള്‍. മെല്‍ബണില്‍ ഉച്ചയ്ക്ക് ഒന്നിനും 3.30നും ആറിനും 8.30നുമാണ് സിനിമ പ്രദര്‍ശിപ്പിക്കുക.
മേയ് 19ന് ബിസ്ബെയിനിലും, കാന്‍ബറയിലും 26ന് സിഡ്നിയിലും ജൂണ്‍ രണ്ടിന് ന്യൂകാസിലിലും സിനിമ പ്രദര്‍ശിപ്പിക്കും.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്