ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ സെക്രട്ടറി റോഷിന്‍
മാമ്മന്റെ സഹോദരന്‍ രഞ്‌ജിത്ത് മാമ്മന്‍ (52) കുവൈറ്റില്‍ നിര്യാതനായി. തിരുവല്ല
കക്കോടിയില്‍ കുടുംബാംഗമായ അദ്ദേഹം ഭാര്യ അനിതയോടും മകള്‍ റോഷിന്‍ മെറിനും ഒപ്പം
കുവൈറ്റില്‍ താമസിച്ചുവരികയായിരുന്നു. മെയ് പത്താം തീയതി ഹൃദയാഘാതം മൂലമാണ് മരണം
സംഭവിച്ചത്. റോഷിന്‍ മാമ്മനെ കൂടാതെ റെനി മാമ്മന്‍, പരേതനായ റോബിന്‍ മാമ്മന്‍
എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്‌കാര ചടങ്ങുകള്‍ ഇന്ത്യയില്‍ പരേതന്‍ അംഗമായ
നിരണം പള്ളിയില്‍ നടത്തപ്പെടും.