Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം മെയ്‌ 20 ന്‌

ജോര്‍ജ്‌ തോട്ടപ്പുറം Published on 11 May, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം മെയ്‌ 20 ന്‌
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ പൊതുയോഗം മെയ്‌ 20-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ നടത്തപ്പെടുന്നു. ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടത്തപ്പെടുന്ന പൊതുയോഗത്തില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അദ്ധ്യക്ഷത വഹിക്കും.

ചിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക്‌ പൊതുയോഗത്തില്‍ തുടക്കം കുറിക്കും. നോമിനേഷന്‍ കമ്മറ്റിയേയും അഞ്ചംഗ തെരഞ്ഞെടുപ്പ്‌ കമ്മറ്റിയേയും പൊതുയോഗത്തില്‍നിന്ന്‌ തെരഞ്ഞെടുക്കും.
ചിക്കാഗോ മലയാളി അസോസിയേഷന്റെ പോഷകസംഘടനകളായ യൂത്ത്‌ വിംഗ്‌, വനിതാഫോറം, സീനിയര്‍ സിറ്റിസണ്‍ ഫോറം എന്നിവയുടെ ഭരണഘടനാപരമായ അംഗീകാരത്തിനും പ്രാതിനിധ്യത്തിനുള്ള ചര്‍ച്ചകള്‍ക്കും പ്രസ്‌തുതത പൊതുയോഗത്തില്‍ ഭാരവാഹികളായ സണ്ണി വള്ളിക്കളം, ജോര്‍ജ്‌ തോട്ടപ്പുറം, ആഷ്‌ലി ജോര്‍ജ്‌, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോജോ വെങ്ങാന്തറ എന്നിവര്‍ നേതൃത്വം നല്‍കും.

പിക്‌നിക്‌ ജൂലൈ 21 ശനിയാഴ്‌ച
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക്‌ ജൂലൈ 21 ശനിയാഴ്‌ച നടത്തപ്പെടുന്നതാണ്‌. ഗ്ലന്‍വ്യൂവിലുള്ള റൂസ്‌വെല്‍റ്റ്‌ പാര്‍ക്കില്‍ വെച്ചാണ്‌ ഈ വര്‍ഷത്തെ പിക്‌നിക്‌ നടത്തപ്പെടുക. യുവജനസാന്നിദ്ധ്യംകൊണ്ടും, മുതിര്‍ന്നവരുടെ സഹകരണംകൊണ്ടും ജനനിബിഡമായിത്തീരാറുള്ള പിക്‌നിക്കിന്‌ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ചെയര്‍മാന്‍), രഞ്‌ജന്‍ എബ്രഹാം (കോ-ചെയര്‍മാന്‍), ചിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ബെന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, ജോര്‍ജ്‌ തോട്ടപ്പുറം, ആഷ്‌ലി ജോര്‍ജ്‌, ജോജോ വെങ്ങാന്തറ എന്നിവര്‍ നേതൃത്വം നല്‍കും.

ഓണാഘോഷം ഓഗസ്റ്റ്‌ 18-ാം തീയതി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ്‌ 18-ാം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്നതാണെന്ന്‌ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു. ഓഗസ്റ്റ്‌ 18-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ താഫ്‌റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ ഓണാഘോഷ പരിപാടികള്‍ നടത്തപ്പെടുന്നത്‌. വളരെ പ്രശസ്‌തമായ രീതിയില്‍ നടത്തപ്പെടുന്ന വിവിധ ഡാന്‍സ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ ഇരുന്നൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന വര്‍ണ്ണശബളമായ കലാപരിപാടികള്‍ ഇത്തവണത്തെ ഓണാഘോഷ പരിപാടിയുടെ പ്രത്യേകത ആയിരിക്കും. കേരളത്തിന്റെ പരമ്പരാഗതമായ ഘോഷയാത്ര, അത്തപ്പൂവിടീല്‍, പുലികളി, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്‌.

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക്‌ ടോമി അമ്പേനാട്ട്‌ (ചെയര്‍മാന്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (കോ-ചെയര്‍മാന്‍), ജോര്‍ജ്‌ തോട്ടപ്പുറം, സണ്ണി വള്ളിക്കളം, ആഷ്‌ലി ജോര്‍ജ്‌, ജോജോ വെങ്ങാന്തറ എന്നിവര്‍ നേതൃത്വം നല്‍കും.

ചിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം മെയ്‌ 20 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക