Image

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ കേരളത്തില്‍ മെഡിക്കല്‍ ക്യമ്പ്‌ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 11 May, 2012
അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ കേരളത്തില്‍ മെഡിക്കല്‍ ക്യമ്പ്‌ നടത്തുന്നു
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കേരളത്തില്‍ ഏകദിന മെഡിക്കല്‍ ക്യാമ്പ്‌ നടത്തുവാന്‍ മെയ്‌ ആറാം തീയതി ഞായറാഴ്‌ച മൗണ്ട്‌ പ്രൊസ്‌പക്‌ടസിലെ കണ്‍ട്രി ഇന്‍ സ്യൂട്ടില്‍ പ്രസിഡന്റ്‌ ഹെരാള്‍ഡ്‌ ഫിഗരേദോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു.

മെഡിക്കല്‍ ക്യാമ്പില്‍ ബ്ലഡ്‌ പ്രഷര്‍, ബ്ലഡ്‌ ഷുഗര്‍, കൊളസ്‌ട്രോള്‍, എക്‌സ്‌റേ തുടങ്ങിയ പരിശോധനങ്ങള്‍ സൗജന്യമായി നടത്തുന്നതാണ്‌.

എറണാകുളത്തെ പ്രശസ്‌തരായ ഡോക്‌ടര്‍മാരെ ഉള്‍പ്പെടുത്തി നടത്തുന്ന പ്രസ്‌തുത ക്യാമ്പ്‌ രാവിലെ മുതല്‍ വൈകിട്ട്‌ വരെ നീണ്ടുനില്‍ക്കും.

അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ക്ഷണം സ്വീകരിച്ച്‌ യോഗത്തില്‍ പങ്കെടുത്ത റോസ്‌ലേ സെന്റ്‌ വാള്‍ട്ടര്‍ ചര്‍ച്ചിന്റെ അസിസ്റ്റന്റ്‌ വികാരിയായി നിയമിതനായ കൊച്ചി സ്വദേശി റവ.ഫാ. ജോസിലാല്‍ കോയിപ്പറമ്പിലിന്‌ യോഗത്തില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കുകയും ചെയ്‌തു.

കോര്‍ഡിനേറ്റര്‍ മോനിച്ചന്‍ മഠത്തിലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സുരേഷ്‌ കണ്ണൂര്‍ക്കട, പീറ്റര്‍ ഭോരവോ, ജോജ്‌ ഡിസിന്‍വാ, ആന്‍ഡ്രൂ ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കുകയും ജൂലൈ ഒന്നാം തീയതി ഫോര്‍ട്ട്‌ കൊച്ചിയില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന്റെ നടത്തിപ്പിനായി സെക്രട്ടറി ബിജി ഫിലിപ്പ്‌ എടാട്ടിനെ ചുമതലപ്പെടുത്തി.

ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍ സ്വാഗതവും ജീന്‍ പുത്തന്‍പുരയ്‌ക്കല്‍ നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക