Image

സീമയുടെ കിഡ്‌സ്‌ഡേ പ്രോഗ്രാമും വനിതകള്‍ക്കായുള്ള സെമിനാറും വിജയകരമായി

സാബു ചുണ്ടക്കാട്ടില്‍ Published on 14 May, 2012
സീമയുടെ കിഡ്‌സ്‌ഡേ പ്രോഗ്രാമും വനിതകള്‍ക്കായുള്ള സെമിനാറും വിജയകരമായി
ലണ്ടന്‍: സൗത്ത്‌ ഈസ്റ്റ്‌ ഇംഗ്ലണ്‌ട്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റ്‌ ബോണിലെ ഹാംപ്‌ടന്‍ പാര്‍ക്ക്‌ കമ്യൂണിറ്റി ഹാളില്‍ കിഡ്‌സ്‌ഡേ പ്രോഗ്രാമും വനിതകള്‍ക്കായുള്ള സെമിനാറും വിജയകരമായി നടന്നു.

കിഡ്‌സ്‌ ഡേ പ്രോഗ്രാമില്‍ കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ നടന്നു. ജിബി കെ. ജോസഫ്‌ കിഡ്‌സ്‌ പ്രോഗ്രാമിന്‌ നേതൃത്വം നല്‍കി. സ്‌ത്രീകള്‍ക്കായി വര്‍ക്കിംഗ്‌ വുമണ്‍സ്‌ സ്‌ട്രസ്‌ മാനേജ്‌മെമെന്റ്‌ എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാറിന്‌ ഈസ്റ്റ്‌ സക്‌സസ്‌ ഹെല്‍ത്ത്‌ കെയര്‍ എന്‍.എച്ച്‌.എസ്‌ ട്രസ്റ്റിലെ കാട്ടി എഡ്‌മണ്‌ട്‌സന്‍ സെമിനാര്‍ നയിച്ചു.

സീമയുടെ ആഭിമുഖ്യത്തിലുള്ള പിക്‌നിക്‌ ജൂണ്‍ അഞ്ചിന്‌ നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കെന്റിലെ ഡോക്‌ യാര്‍ഡിലേയ്‌ക്കാണ്‌ പിക്‌നിക്‌.  മുതിര്‍ന്നവര്‍ക്ക്‌ ഭക്ഷണവും യാത്രയും എന്‍ട്രി ടിക്കറ്റും സഹിതം 20 പൗണ്‌ടാണ്‌ നല്‍കേണ്‌ടത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജി തോമസ്‌ കരിനാട്ടിനെയോ ജോയ്‌ ഔസേഫിനെയോ ബന്ധപ്പെടണം. സീമയുടെ ഡയറി ലഭിക്കാന്‍ സെക്രട്ടറി ജോസഫ്‌ അരയത്തെലിനെ ബന്ധപ്പെടണം.
സീമയുടെ കിഡ്‌സ്‌ഡേ പ്രോഗ്രാമും വനിതകള്‍ക്കായുള്ള സെമിനാറും വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക