മാല്‍വെന്‍ഹില്‍സ്: പതിനൊന്നാമത് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ
കണ്‍വന്‍ഷനുള്ള ആരവങ്ങള്‍ ഉയര്‍ത്തി കിക്കോഫ് കര്‍മം നടന്നു. ജൂണ്‍ 30ന്
നടക്കുന്ന കണ്‍വന്‍ഷനായി കാത്തിരിക്കുകയാണ് യുകെ യിലെ ക്‌നാനായ സമൂഹം.
കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള വര്‍ണ ശബളമായ കിക്കോഫ് ചടങ്ങില്‍ യുകെകെസിഎ
ട്രഷറര്‍ സാജന്‍ പടിക്കമ്യാലില്‍ ആതിഥേയ യൂണിറ്റായ വൂസ്റ്ററിന്റെ പ്രസിഡന്റ് ജോസ്
വടക്കാം പറമ്പിലിന് നല്‍കി ഉദ്‌ഘാടനം ചെയ്‌തു.
കവന്‍ട്രിയിലെ ഷില്‍ട്ടണ്‍
വില്ലേജ് ഹാളില്‍ യുകെകെസിഎ പ്രസിഡന്റ് ലേവി പടപുരയ്‌ക്കലിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തിലാണ് കിക്കോഫ് ഉദ്‌ഘാടനം ചെയ്‌ത്. മാത്തുക്കുട്ടി
ആനകുത്തിക്കല്‍, ജിജോ മാധവപ്പള്ളി, ജോബി അയത്തില്‍, തങ്കച്ചന്‍ കനകാലയം, സ്റ്റെബി
ചെറിയാക്കല്‍, വിനോദ് കിഴക്കനാടിയില്‍ എന്നിവര്‍
ആശംസയര്‍പ്പിച്ചു.
യൂണിറ്റ് പ്രതിനിധികള്‍ പങ്കെടുത്ത കിക്കോഫ്
സമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ കമ്മറ്റികളുടെ പ്രവര്‍ത്തന പുരോഗതികള്‍ ചര്‍ച്ച
ചെയ്‌തു. യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന
കണ്‍വന്‍ഷന്‍ ദിനം അടുത്തതോടു കൂടി വിവിധ യൂണിറ്റുകള്‍ റാലിയില്‍ തങ്ങളുടെ പ്രകടനം
മികച്ചതാക്കുന്നതില്‍ ആതീവ രഹസ്യമായി ഒരുക്കങ്ങള്‍ നടത്തി വരുന്നു. നയാനാന്ദരകരമായ
കലാപരിപാടികളും വര്‍ണാഭമായ റാലിയും കണ്‍വന്‍ഷനെ അതീവ മനോഹരമാക്കും. കണ്‍വന്‍ഷന്റെ
പ്രവേശ ടിക്കറ്റുകള്‍ എല്ലാ യൂണിറ്റുകളിലേക്കും എത്തിച്ചു നല്‍കുന്നതാണ്.
യൂണിറ്റ് ഭാരവാഹികളില്‍ നിന്നും ടിക്കറ്റ് ലഭ്യമാണ്.