Image

രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പേരിലുള്ള അക്രമങ്ങള്‍ അപലപനീയം: ആര്‍എസ്‌സി

ഷക്കീബ്‌ കൊളക്കാടന്‍ Published on 15 May, 2012
രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പേരിലുള്ള അക്രമങ്ങള്‍ അപലപനീയം: ആര്‍എസ്‌സി
റിയാദ്‌: കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകവും സുന്നികള്‍ക്കുനേരെ നടന്ന അക്രമങ്ങളും അപലപനീയമാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മാനവിക കേരളത്തിന്റെ ശത്രുക്കള്‍ ആണെന്നം എസ്‌ എസ്‌ എഫ്‌ ദേശീയ ചെയര്‍മാന്‍ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി പറഞ്ഞു. റിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ്‌ സോണ്‍ സംഘടിപ്പിച്ച ധര്‍മ്മഭേരി 2012 ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌സി മുഖപത്രമായ പ്രവാസി റിസാലയുടെ പ്രചാരണകാലം വിളിച്ചോതി നടന്ന സമ്മേളനം ദേശീയ സാഹിത്യോല്‍സവ്‌ വിജയികളുടെ പ്രിതിഭാ സംഗമത്തോടെയാണ്‌ ആരംഭിച്ചത്‌. കാന്തപുരത്തിന്റെ കേരളയാത്ര സ്‌മരണകളുയര്‍ത്തി പ്രത്യേക യൂണിഫോം ധരിച്ച ആര്‍എസ്‌ സി സ്‌നേഹസംഘം പ്രവര്‍ത്തകര്‍ വേദിയിലെത്തി സ്‌നേഹഗീതം ആലപിച്ചത്‌ നിറഞ്ഞ സദസിന്‌ ആവേശം പകര്‍ന്നു.

തുടര്‍ന്ന്‌ കേരളയാത്രയുടെ ഭാഗമായി നടന്ന വരുന്ന സാന്ത്വനം പദ്ധതിയിലേക്ക്‌ ആര്‍എസ്‌സി റിയാദ്‌ സോണ്‍ പ്രഖ്യാപിച്ച ആധുനിക സജീകരണങ്ങളോടു കൂടിയ ആംബുലന്‍സിന്റെ ഫണ്‌ട്‌ ശേഖരണോദ്‌ഘാടനം ന്യൂസഫാമക്ക പോളിക്ലിനിക്‌ എംഡി അഷ്‌റഫില്‍ നിന്ന്‌ വിഹിതം സ്വീകരിച്ചു സയ്യിദ്‌ തുറാബ്‌ അസ്സഖാഫി നിര്‍വഹിച്ചു. ആര്‍എസ്‌സി ജി.സി.സി തലത്തില്‍ നടത്തിയ അഞ്ചാമത്‌ ബുക്‌ ടെസ്റ്റ്‌ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗള്‍ഫ്‌ ചാപ്‌റ്റര്‍ റിസാല കോ-ഓര്‍ഡിനേറ്റര്‍ ലുഖ്‌മാന്‍ പാഴൂര്‍, ടി.പി അലികുഞ്ഞി മുസ്‌ലിിയാര്‍, ഡോ: അബ്ദുസലാം, കോയ ഹാജി കോടാമ്പുഴ എന്നിവര്‍ വിതരണം ചെയ്‌തു

ആര്‍എസ്‌സി റിയാദ്‌ സോണ്‍ ചെയര്‍മാന്‍ അബ്ദുള്‍ ബാരി പെരിമ്പലം അദ്ധ്യക്ഷത വഹിച്ചു. ടിപി അലികുഞ്ഞി മുസ്‌ലിയാര്‍, അബ്ദുള്‍ അസീസ്‌ മുസ്ലിയാര്‍ ആലപ്പുഴ, ഷിഹാബ്‌ കൊട്ടുകാട്‌, ലുഖ്‌മാന്‍ പാഴൂര്‍, അബ്ദുസ്സലാം വടകര, അല്‍ഹുദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ മുസ്‌തഫ, മുനീര്‍ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ ണ്‍വീനര്‍ സിറാജ്‌ വേങ്ങര സ്വാഗതവും കണ്‍വീനര്‍ ശുക്കൂര്‍ അലി ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പേരിലുള്ള അക്രമങ്ങള്‍ അപലപനീയം: ആര്‍എസ്‌സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക