Image

ഐപിഎല്‍: പഞ്ചാബിനെ കീഴടക്കി ഡല്‍ഹി പ്ലേ ഓഫിന്

Published on 15 May, 2012
ഐപിഎല്‍: പഞ്ചാബിനെ കീഴടക്കി ഡല്‍ഹി പ്ലേ ഓഫിന്
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പ്ലേ ഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമായി. 14 കളികളില്‍ 10 ജയം നേടിയ ഡല്‍ഹി 20 പോയിന്റുമായാണ് പ്ലേ ഓഫ് യോഗ്യത നേടിയത്. സ്‌കോര്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: 20 ഓവറില്‍ 136/8, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: 19 ഓവറില്‍ 140/5.

തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം മഹേള ജയവര്‍ധനെ(49 പന്തില്‍ 56 നോട്ടൗട്ട്) ആദ്യം നമാന്‍ ഓജയെയും(29 പന്തില്‍34) പിന്നീട് ഇര്‍ഫാന്‍ പത്താനെയും(10 പന്തില്‍ 19 നോട്ടൗട്ട്) കൂട്ടുപിടിച്ച് നടത്തിയ ചെറുത്തു നില്‍പ്പാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. ഡേവിഡ് വാര്‍ണര്‍(14), ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗ്(8), വേണുഗോപാല്‍ റാവു(7), റോസ് ടെയ്‌ലര്‍(0) എന്നിവരെ കുറഞ്ഞ സ്‌കോറില്‍ നഷ്ടമായശേഷമായിരുന്നു ജയവര്‍ധനയുടെ പോരാട്ടം.

നേരത്തെ ബൗളര്‍മാരുടെ മികവിലാണ് ഡല്‍ഹി പഞ്ചാബിനെ തളച്ചത്. 35 പന്തില്‍ 40 റണ്‍സെടുത്തു പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡേവിഡ് ഹസി മാത്രമെ പഞ്ചാബിനായി തിളങ്ങിയുള്ളു. മന്‍ദീപ് സിംഗ്(21), ഷോണ്‍ മാര്‍ഷ്(13), അസ്ഹര്‍ മെഹമ്മൂദ്(9) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ഡല്‍ഹിക്കായി ഉമേഷ് യാദവ് മൂന്നും വരുണ്‍ ആരോണ്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക