Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിക്ക്‌ സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ കിരീടം

ജോയിച്ചന്‍ പുതുക്കുളം Published on 16 May, 2012
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിക്ക്‌ സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ കിരീടം
ഡാളസ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയന്‍ സണ്‍ഡേ സ്‌കൂള്‍ മത്സരത്തില്‍ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി ഓവറോള്‍ കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ്‌ ഈ നേട്ടം നിലനിര്‍ത്തുന്നത്‌.

മെയ്‌ 12-ന്‌ ഡാളസ്‌ സെന്റ്‌ തോമസ്‌ ചര്‍ച്ചില്‍ വെച്ച്‌ നടന്ന മത്സരത്തില്‍ 45 പോയിന്റ്‌ നേടിയാണ്‌ ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്‌.

വികാരി റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. ബിജി ബേബി അറിയിച്ചതാണിത്‌.
ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിക്ക്‌ സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ കിരീടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക