Image

സാന്‍ അന്റോണിയോ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ പര്യവസാനിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 May, 2012
സാന്‍ അന്റോണിയോ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ പര്യവസാനിച്ചു
സാന്‍അന്റോണിയോ: സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഈവര്‍ഷത്തെ ഓര്‍മ്മപ്പെരുനാള്‍ മെയ്‌ ആറാം തീയതിയിലെ കൊടിയിറക്കോടുകൂടി പര്യവസാനിച്ചു.

മെയ്‌ 4,5 തീയതികളില്‍ റവ.ഫാ. ജോണ്‍ കരിങ്ങാട്ടില്‍ അച്ചന്റെ കണ്‍വെന്‍ഷന്‍ പ്രസംഗം അനേകരെ ധീരനായ പരിശുദ്ധനായ ഗീവര്‍ഗീസ്‌ സഹദായുടെ മധ്യസ്ഥ പ്രാര്‍ത്ഥന ജീവിതത്തില്‍ അനിവാര്യമാണെന്നുള്ള ഉണര്‍വ്‌ ഉണ്ടാക്കുകയും വിശുദ്ധിയില്‍ക്കൂടി തിരുകുടുംബം വിശുദ്ധമാക്കി മാറ്റാം എന്നു പഠിപ്പിക്കുകയും ചെയ്‌തു.

വെള്ളി, ശനി ദിവസങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയും വി. സഹദായുടെ മധ്യസ്ഥ പ്രാര്‍ത്ഥനയും ഗാനശുശ്രൂഷയും ഉണ്ടായിരുന്നു. ശനിയാഴ്‌ച ഹൂസ്റ്റണില്‍ നിന്നുള്ള ഡീക്കന്‍ ഡെന്നീസ്‌ മത്തായിയുടെ നേതൃത്വത്തിലുള്ള യുവ സംഗമം, ആധ്യാത്മിക സംഘടനയുടെ വാര്‍ഷികം, റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുക, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. തുടര്‍ന്ന്‌ ഗീവര്‍ഗീസ്‌ സഹദായുടെ ചിത്രം വാഹനത്തില്‍ അലങ്കരിച്ച്‌ ചെണ്ടേമേളത്തോടുകൂടി നടന്ന റാസാ പെരുന്നാളിനെ അതിമനോഹരമാക്കി.

ഞായറാഴ്‌ച ജോണ്‍ കരിങ്ങാട്ടിലച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ ഫാ. വര്‍ഗീസ്‌ തോമസ്‌ അച്ചന്റേയും, ഫാ. യാക്കോബ്‌ ബേബി അച്ചന്റേയും സഹകാര്‍മികത്വത്തില്‍ തിരുസന്നിധിയില്‍ നടന്ന മൂന്നിന്‍മേല്‍ കുര്‍ബാനപൂര്‍വ്വകാല സ്‌മരണയുണര്‍ത്തി. അതിനുശേഷം റാസ, ധൂപ പ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പ്‌, ആശീര്‍വാദം എന്നിവയോടുകൂടി പെരുന്നാള്‍ സമാപിച്ചു.

സമീപ ഇടവകകളായ ക്‌നാനായ കത്തോലിക്കാ, മാര്‍ത്തോമാ, സിറിയന്‍ അന്ത്യോഖ്യന്‍, സീറോ മലബാര്‍ ഓസ്റ്റിന്‍ ഓര്‍ത്തഡോക്‌സ്‌ എന്നീ ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളും വികാരിമാരായ ഫാ. സിജു മുഡക്കോടില്‍, ഫാ. ജോണ്‍ തോമസ്‌ കുറ്റിക്കാട്ടില്‍, ഫാ. സാം മാത്യു എന്നിവരും പങ്കെടുത്തു. വികാരി റവ.ഫാ. മാത്യൂസ്‌ ജോര്‍ജ്‌ അച്ചന്റെ നിരന്തരമായ അക്ഷീണ പരിശ്രമം ഓര്‍മ്മപ്പെരുന്നാള്‍ മംഗളകരമായി കൊണ്ടാടാന്‍ സാധിച്ചു. ബെന്നി കോയിക്കലേത്ത്‌ അറിയിച്ചതാണിത്‌.
സാന്‍ അന്റോണിയോ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ പര്യവസാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക