Image

40 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും: കേന്ദ്രസര്‍ക്കാര്‍

Published on 16 May, 2012
40 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും: കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പന്ത്രണ്ടാം പദ്ധതിയുടെ അഞ്ചുവര്‍ഷ കാലാവധിക്കുള്ളില്‍ ഫാക്ടറി ഉത്പാദന മേഖലയില്‍ 30-40 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിയുടെ സമീപന രേഖയില്‍ വേഗത്തിലുള്ളതും സുസ്ഥിരവും ജീവിതോപാധി പ്രദാനം ചെയ്യുന്നതുമായ സാമ്പത്തിക വളര്‍ച്ചയാണു ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഫാക്ടറി ഉത്പാദന മേഖലയ്ക്കു നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നു പേഴ്സണല്‍ പബ്ളിക് ഗ്രീവന്‍സസ് ആന്‍ഡ് പെന്‍ഷന്‍ സഹമന്ത്രി വി. നാരായണസ്വാമി ലോക്സഭയില്‍ പറഞ്ഞു. വിവിധ മേഖലകളിലെ തൊഴിലവസരങ്ങളെക്കുറിച്ചു തൊഴില്‍മന്ത്രാലയം സര്‍വേ ആറുമാസം കൂടുമ്പോള്‍ സര്‍വേ നടത്തും. 2008 മുതല്‍ 2011 വരെയുള്ള കാലയളവില്‍ എടിെ, ബിപിഒ മേഖലകളിലായി 19.80 ലക്ഷം തൊഴില്‍ലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക