Image

പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

Published on 17 May, 2012
പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, പാചകവാതകവില വര്‍ധിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. പെട്രോളിന് അഞ്ചു രൂപയും ഡീസലിനു മൂന്നും പാചകവാതക സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിക്കാനാണു നീക്കം. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ പ്രഖ്യാപനമുണ്ടായേക്കും.

പത്തു മുതല്‍ പതിമൂന്നു രൂപ നഷ്ടത്തിലാണു പെട്രോള്‍ വില്‍ക്കുന്നതെന്നാണു പെട്രോളിയം കമ്പനികള്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കാതെ മറ്റു പോംവഴികളിലെന്നു കമ്പനികള്‍ അറിയിച്ചിരുന്നു. മേയ് 22 നു പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും.

ഇതിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏഴു മാസത്തെ ഏറ്റവും കുറവ് വിലയിലാണു വ്യാപാരം നടക്കുന്നത്. വിപണിയിലേക്കു കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിയതാണു വില ഇടിയാന്‍ കാരണം. ന്യൂയോര്‍ക്കില്‍ ബാരലിന് 92.81 ഡോളറാണു വില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക