Image

ചന്ദ്രശേഖരന്‍ വധം: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Published on 17 May, 2012
ചന്ദ്രശേഖരന്‍ വധം: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. മീത്തല കണ്ണോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ മനോജിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ എണ്ണം നാലായി.

സിപിഎം പ്രവര്‍ത്തകനായ കൊളവല്ലൂര്‍ സ്വദേശി മനോജിനെ അന്വേഷണസംഘം ഇന്ന് കസ്റ്റിഡിയിലെടുത്തിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.സി.രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരുള്‍പ്പെടെ ഒമ്പതുപേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക