Image

ചന്ദ്രശേഖരന്‍ വധം: ഇന്നോവയില്‍ സഞ്ചരിച്ച ഗുണ്ടകളുടെ പേരുകള്‍ കോടതിയില്‍

Published on 17 May, 2012
ചന്ദ്രശേഖരന്‍ വധം: ഇന്നോവയില്‍ സഞ്ചരിച്ച ഗുണ്ടകളുടെ പേരുകള്‍ കോടതിയില്‍
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രധാന പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചതായി വിവരം. ടി.പിയെ കൊലപ്പെടുത്താന്‍ ഇന്നോവ കാറിലെത്തിയ സംഘത്തിന്റെ പേരുവിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം കോടതിക്ക് സമര്‍പ്പിച്ചത്.


കൊടിസുനി, ഷാഫി, കിര്‍മാണി മനോജ്, ഷിനോജ്, രജീകാന്ത്, ടി.കെ എന്ന് വിളിപ്പേരിലള്ളയാള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നതെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.മാഹിയിലെ പള്ളൂര്‍ പന്തക്കരയിലെ ബാറിലിരുന്നായിരുന്നു കൊലപാതകത്തിനുള്ള ഗൂഢാലോചന നടത്തിയത്. ഈ ഗൂഢാലോചനയില്‍ സി.പി.എമ്മിലെ ചില നേതാക്കളും പങ്കെടുത്തിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നോവയില്‍ സഞ്ചരിച്ച സംഘത്തില്‍ മൂന്നുപേരായിരുന്നു വടിവാളുമായി പുറത്തിറങ്ങി ടി.പിയെ വെട്ടിക്കൊലപ്പെടുത്തിയത്. ബാക്കിയുള്ളവര്‍ കാറില്‍തന്നെ ഇരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക