Image

ഡിസ്‌കസ്‌ത്രോയില്‍ വിജയഗാഥയുമായി ബെന്‍സണ്‍ തോമസ്‌

ഷൈമോന്‍ തോട്ടുങ്കല്‍ Published on 17 May, 2012
ഡിസ്‌കസ്‌ത്രോയില്‍ വിജയഗാഥയുമായി ബെന്‍സണ്‍ തോമസ്‌
നോട്ടിംഗ്‌ഹാം: 14 വയസുകാരന്‍ ബെന്‍സണ്‍ സിറിയക്‌ ഡിസ്‌കസ്‌ത്രോയില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുന്നു. 32 മീറ്റര്‍ ദൂരം നിഷ്‌പ്രയാസം താണ്ടുന്നു ഈ കൊച്ചുമിടുക്കന്‍. നോട്ടിംഗ്‌ഹാംഷെയറിലെ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ യൂണിറ്റ്‌ പ്രസിഡന്റായ സിറിയക്‌ ജോസഫിന്റെ പുത്രനാണ്‌ ബെന്‍സണ്‍.

അണ്ടര്‍ 17 ഡിസ്‌കസ്‌ ത്രോയില്‍ മുതിര്‍ന്നവരോടു മത്സരിച്ചു ബെണ്‍സണ്‍ വെള്ളി നേടിയതോടെയാണ്‌ ഈ മിടുക്കന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്‌. ഞായറാഴ്‌ചയായിരുന്നു മത്സരം. നോട്ടിംഗ്‌ഹാംഷെയര്‍ അമച്വര്‍ അത്‌ലറ്റിക്‌ അസോസിയേഷനാണ്‌ മത്സരം സംഘടിപ്പിച്ചത്‌. നോട്ടിംഗ്‌ഹാം അത്‌ലറ്റിക്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ ജാക്‌സണ്‍ വാള്‍ട്ടേഴ്‌സ്‌ സമ്മാനം നല്‍കി.

നാഷണല്‍ യംഗ്‌ അത്‌ലറ്റിക്‌സ്‌ ലീഗ്‌ കോമ്പറ്റീഷണില്‍ രണ്ടാം സ്ഥാനം ലഭിച്ച ബെന്‍സണ്‍ റഷ്‌ക്ലിഫ്‌ ബാസ്‌കറ്റ്‌ബോള്‍ ക്ലബ്‌ അണ്ടര്‍ 16 ജെറ്റ്‌സ്‌ ടീമിലെ അംഗമാണ്‌. ഷെര്‍വുഡ്‌ ലീഗ്‌ ബിയില്‍ കഴിഞ്ഞ സീസണില്‍ റണ്ണേഴ്‌സ്‌ അപ്പായിരുന്നു ഇവരുടെ ടീം. മറ്റു ലീഗ്‌ മത്സരങ്ങള്‍ക്കും ദേശീയ മത്സരങ്ങള്‍ക്കുമുള്ള ഒരുക്കത്തിലാണ്‌ ബെന്‍സണ്‍. നോട്ടിംഗ്‌ഹാമിലെ അര്‍നോള്‍ഡിലുള്ള ക്രൈസ്റ്റ്‌ ദി കിംഗ്‌ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിയാണ്‌. പാലാ മുത്തോലി സ്വദേശി ആനി സിറിയക്‌ കടൂക്കുന്നേലാണ്‌ മാതാവ്‌.

ഏക സഹോദരി ബെനിറ്റ സിറിയക്‌ അര്‍നോള്‍ഡില്‍ത്തന്നെയുള്ള ഗുഡ്‌ ഷെപ്പേര്‍ഡ്‌ ആര്‍.സി. സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌.
ഡിസ്‌കസ്‌ത്രോയില്‍ വിജയഗാഥയുമായി ബെന്‍സണ്‍ തോമസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക