Image

യു.ഡി.എഫിന്‍െറ വികസന നയങ്ങള്‍ക്ക്‌ ജനപിന്തുണ; എം.പി വിന്‍സന്‍റ്‌ എം.എല്‍.എ

ഷക്കീബ്‌ കൊളശക്കാടന്‍ Published on 17 May, 2012
യു.ഡി.എഫിന്‍െറ വികസന നയങ്ങള്‍ക്ക്‌ ജനപിന്തുണ; എം.പി വിന്‍സന്‍റ്‌ എം.എല്‍.എ
റിയാദ്‌: സംസ്‌ഥാനത്തിന്‍െറ വികസന ലക്ഷ്യവുമായി ഭരണം നടത്തുന്നവരെ എന്നും കേരള ജനത പിന്തുണച്ചിട്ടുണ്ടെന്നും നെയ്യാററിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍െറ വികസന നയങ്ങള്‍ക്ക്‌ അനുകൂലമായി തന്നെ വോട്ടര്‍മാര്‍ വിധിയെഴുതുമെന്നും ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ കോണ്‍ഗ്രസ്‌ നേതാവും ഒല്ലൂര്‍ എം.എല്‍.എ യുമായ എം.പി വിന്‍സന്‍റ്‌ പറഞ്ഞു. ഇന്ന്‌ നടക്കുന്ന ഒ.ഐ.സി.സി തൃശൂര്‍ ജില്ലാ കമ്മററിയു െഒന്നാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കയ്യൂക്ക്‌ കാണിച്ച്‌ രാഷ്‌ട്രീയ കേരളത്തെ കൈപ്പിടിയിലൊതുക്കാമെന്ന സി.പി.എം ധാരണ ഇവിടെ വിലപ്പോകില്ല. വ്യക്‌തി സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തെരുവില്‍ രക്‌തപ്പുഴയൊഴുക്കാനാണ്‌ സി.പി.എം തീരുമാനമെങ്കില്‍ ആ പാര്‍ട്ടിയുടെ അവസാനമായിരിക്കുമത്‌ കുറിക്കുന്നത്‌. ആശയപരമായ ഭിന്നതയുടെ പേരില്‍ പാര്‍ട്ടി വിടുന്നവരെ ഒന്നൊന്നായി ഇല്ലായ്‌മ ചെയ്യുകയാണ്‌ സി.പി.എം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തും ഇടതുമുന്നണിയിലും അഭിപ്രായ വ്യത്യാസം തുടരുമ്പോള്‍ നെയ്യാററിന്‍കരയിലെ തെരഞ്ഞെടുപ്പില്‍ അവര്‍ തോററ്‌ തുന്നം പാടും. ശെല്‍വരാജിനേയും വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന അദ്ദേഹത്തിന്‍െറ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഭീതി സൃഷ്‌ടിക്കുകയാണ്‌.

സി.പി.എമ്മിന്‍െറ രാഷ്‌ട്രീയ കൊലപാതകങ്ങളല്ല, നേരെ മറിച്ച്‌ ഉമ്മന്‍ ചാണ്ടിയുടെ ഭരണ നേട്ടങ്ങളും നെയ്യാററിന്‍കരയെ ഒരു ഉപതെരഞ്ഞെടുപ്പിലേക്ക്‌ നയിച്ച സാഹചര്യവുമാണ്‌ യു.ഡി.എഫ്‌ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നത്‌. നെയ്യാററിന്‍കരയില്‍ യു.ഡി.എഫ്‌ വമ്പിച്ച വിജയം നേടുമെന്നും വിന്‍സെന്‍റ്‌ കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള എല്ലാ മതവിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനമാണ്‌ കോണ്‍ഗ്രസ്‌. കേരളത്തിന്‍െറ സര്‍വ്വതോന്‍മുഖ വികസനത്തിനായി പവ്വര്‍ കട്ട്‌ അടക്കമുള്ള മാറാവ്യാഥികള്‍ക്ക്‌ പരിഹാരം കണ്ടു കൊണ്ടിരിക്കയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍. പ്രവാസി പുനരധിവാസത്തിനും ശക്‌തമായ പദ്ധതികള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുണ്ട്‌. സ്വന്തം മണ്‌ഡലമായ ഒല്ലൂരിലെ പുത്തൂരില്‍ സ്‌ഥാപിക്കുന്ന മൃഗശാല ഏഷ്യയിലെ ഏററവും മികച്ച സുവോളിജിക്കല്‍ പാര്‍ക്കായിരിക്കുമെന്നും 360 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ഇതിന്‍െറ പ്രവര്‍ത്തനോദ്‌ഘാടനം ജൂണില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറ്‌ കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന ഇതിന്‌ കേന്ദ്ര സഹായവുമുണ്ടായിരിക്കും. ഇങ്ങിനെ നിരവധി വികസന പ്രക്രിയകള്‍ക്ക്‌ തുടക്കം കുറിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ കൂടുതല്‍ കരുത്തേകാന്‍ നെയ്യാററിന്‍കരയടക്കമുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഉപയോഗപ്പെടുത്താന്‍ മുഴുവന്‍ പ്രവാസി സമൂഹവും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സി.എം കുഞ്ഞി, ബെന്നി വാടനാപ്പള്ളി, ജോണ്‍ റാല്‍ഫ്‌, നാസര്‍ വലപ്പാട്‌, മണികണ്‌ഡന്‍, രാജു തൃശൂര്‍, സുരേഷ്‌ ശങ്കര്‍, യഹ്‌യ എന്നിവരും പങ്കെടുത്തു.
യു.ഡി.എഫിന്‍െറ വികസന നയങ്ങള്‍ക്ക്‌ ജനപിന്തുണ; എം.പി വിന്‍സന്‍റ്‌ എം.എല്‍.എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക