Image

`ഗാഫ്‌` ദുബായ്‌ തല വിതരണോല്‍ഘാടനവും , സാമ്പത്തിക ബോധവല്‍ക്കരണ പ്രഭാഷണവും

അഭിലാഷ്‌ വി.ചന്ദ്രന്‍ Published on 17 May, 2012
`ഗാഫ്‌` ദുബായ്‌ തല വിതരണോല്‍ഘാടനവും , സാമ്പത്തിക ബോധവല്‍ക്കരണ പ്രഭാഷണവും
ദുബായ്‌: യുവകലാ സാഹിതി യുഎഇ പുറത്തിറക്കിയ വാര്‍ഷികപതിപ്പ്‌ `ഗാഫി `ന്റെ ദുബായ്‌ തല വിതരണോദ്‌ഘാടനവും മെയ്‌ 18-ന്‌ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ മൂന്നിന്‌ ദേര മലബാര്‍ റെസ്‌റ്റോറന്റ്‌ അങ്കണത്തില്‍ വെച്ച്‌ യുവകലാസാഹിതി യുഎഇ ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി നിര്‍വഹിക്കും. ജലീല്‍ പാലോത്ത്‌ അധ്യക്ഷത വഹിക്കും. തുടര്‍ന്നു പ്രവാസി ബന്ധു ട്രസ്റ്റ്‌ ചെയര്‍മാന്‍ ശ്രീ.കെ.വി.ഷംസുദീന്‍ നടത്തുന്ന `ഒരു നല്ല നാളേക്ക്‌ വേണ്ടി' എന്ന സാമ്പത്തിക ബോധവല്‍ക്കരണ പ്രഭാഷണവും സംവാദവും നടക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050 2265718,050 7513729 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.
`ഗാഫ്‌` ദുബായ്‌ തല വിതരണോല്‍ഘാടനവും , സാമ്പത്തിക ബോധവല്‍ക്കരണ പ്രഭാഷണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക