Image

ഫൊക്കാന കണ്‍വെന്‍ഷന്‍ മീഡിയകള്‍ എത്തുന്നു

ചാര്‍ളി വി. പടനിലം Published on 17 May, 2012
ഫൊക്കാന കണ്‍വെന്‍ഷന്‍ മീഡിയകള്‍ എത്തുന്നു
ഹൂസ്റ്റണ്‍: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ (അനന്തപുരി) നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ ആഘോഷ പരിപാടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനായി ജീവന്‍ ടി.വി. റിപ്പോര്‍ട്ടറും, ഓള്‍ ഇന്ത്യാ റേഡിയോ റൗണ്ട്‌ ദി വീക്ക്‌ അവതാരകനുമായ ബിജി വര്‍ഗീസ്‌ പടനിലം (രാഗം ബിജി) എത്തി ചേരുന്നതാണ്‌.

അടൂര്‍ വൈ.എം.സി.എ പ്രസിഡന്റ്‌, പത്തനംതിട്ട സബ്‌ റീജിയണ്‍ ജനറല്‍ കണ്‍വീനര്‍, ലയണ്‌സ്‌ ക്ലബ്‌ ഗ്ലോബല്‍ മെമ്പര്‍ഷിപ്‌ ടീം മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ബിജി വര്‍ഗ്ഗീസ്‌; ലയണ്‌സ്‌ ക്ല്‌ബ്‌ റീജിയണല്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്നു. ഇസ്രയേല്‍, ലണ്ടന്‍, ദുബായ്‌ എന്നിവിടങ്ങളിലും സന്ദര്‍ശിയ്‌ക്കുന്ന ബിജി വര്‍ഗ്ഗീസ്‌, ഫ്‌ളോറിഡയില്‍ നടക്കുന്ന സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫ്രന്‍സിലും സംബന്ധിക്കുന്നതാണ്‌.
ഫൊക്കാന കണ്‍വെന്‍ഷന്‍ മീഡിയകള്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക