Image

ടി.പി.വധത്തില്‍ മറുപടി പറയേണ്ടിവരുന്നുവെന്ന് തോമസ് ഐസക്

Published on 17 May, 2012
ടി.പി.വധത്തില്‍ മറുപടി പറയേണ്ടിവരുന്നുവെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ സി.പി.എമ്മിന് മറുപടി പറയേണ്ടിവരുന്നു എന്നതൊരു സത്യമാണെന്ന് കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ ഡോ.തോമസ് ഐസക്. കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണമാണ് അതിന് കാരണം. അന്വേഷണത്തില്‍ പോലീസിനെ മുന്‍വിധികള്‍ ബാധിച്ചിട്ടുണ്ടാകാമെന്നും അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ തോമസ് ഐസക് എന്തെങ്കിലും തരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചന്ദ്രശേഖരന്റെ വധവുമായി ബന്ധമുണ്ടെങ്കില്‍ അവര്‍ സി.പി.എമ്മിലുണ്ടാകില്ലെന്നും പറഞ്ഞു. 

അതേസമയം അന്വേഷണത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ശക്തമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു. സര്‍ക്കാര്‍ പറയുന്നവരെ പോലീസ് പിടിക്കുന്ന രീതി മാറണമെന്നും വധത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും വൈക്കം വിശ്വന്‍ നെയ്യാറ്റിന്‍കരയില്‍ നടത്തിയ വാര്‍ത്താസമ്മേലളനത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക