Image

ഫാ. ബാബാ അമേരിക്കന്‍ പര്യടനത്തില്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 May, 2012
ഫാ. ബാബാ അമേരിക്കന്‍ പര്യടനത്തില്‍
ഷിക്കാഗോ: കഴിഞ്ഞ 30 വര്‍ഷങ്ങളായി മഹാരാഷ്‌ട്രയില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആദിവാസികളുടെ പ്രിയങ്കരനും, രക്ഷകനുമായ ഫാ. ബാബാ എന്നറിയപ്പെടുന്ന ഫാ. ജോര്‍ജ്‌ കാവുകാട്ട്‌ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നു.

മുംബൈയില്‍ നിന്നും ഷിക്കാഗോയില്‍ എത്തിയ കാവുകാട്ട്‌ അച്ചന്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തുമായി കൂടിക്കാഴ്‌ച നടത്തി.

സുഹൃദ്‌സന്ദര്‍ശനത്തിനായി മെയ്‌ മൂന്നാം വാരത്തില്‍ അദ്ദേഹം ടൊറന്റോയിലേക്ക്‌ പോകും. ജൂണ്‍ മധ്യത്തില്‍ പോര്‍ട്ട്‌ലാന്റിലേക്ക്‌ പോകുന്ന അദ്ദേഹം കാലിഫോര്‍ണിയ, ടെക്‌സാസ്‌, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും. എല്ലാ സ്ഥലങ്ങളിലും ഇന്ത്യക്കാരും അമേരിക്കക്കാരും ആയിട്ടുള്ള വലിയൊരു സുഹൃദ്‌ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.

ഡോക്യുമെന്ററി ഫോട്ടോഗ്രാഫറും അച്ചന്റെ ആരാധകനുമായ മാര്‍ക്കും സംഘവും അദ്ദേഹത്തിന്‌ ന്യൂജേഴ്‌സിയില്‍ സ്വീകരണം ഒരുക്കുന്നുണ്ട്‌. മാര്‍ക്ക്‌ വോളണ്ടിയറായി ആദിവാസി മേഖലയില്‍ കാവുകാട്ടച്ചനോടൊത്ത്‌ വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
ഫാ. ബാബാ അമേരിക്കന്‍ പര്യടനത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക