Image

മലയാളി യുവതി ഗള്‍ഫില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

Published on 17 May, 2012
മലയാളി യുവതി ഗള്‍ഫില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത
അല്‍ഐന്‍: ഇന്നലെ അല്‍ഐനില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം വടവാതൂര്‍ സ്വദേശിയുടെ മരണത്തില്‍ ദുരൂഹത. വടവാതൂര്‍ സ്വദേശിനി മീരാ മോഹനെ (27) യാണ്‌ താമസസ്‌ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്‌. വിവാഹമോചിതയായ മീര മകള്‍ പവിത്രയ്‌ക്കും (ഏഴ്‌) സഹോദരന്‍ മിഥുനുമൊപ്പമാ യിരുന്നു താമസം. പവിത്രയുമായി മിഥുന്‍ ബുധനാഴ്‌ച രാത്രി പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്‌.

സ്വകാര്യ സ്‌ഥാപനത്തില്‍ ജീവനക്കാരനായിരുന്ന മിഥുന്‍ ഇന്നു നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചിരുന്നു.2010 മുതല്‍ അല്‍ഐന്‍ അല്‍ ഫുതൈമില്‍ റിസപ്‌ഷനിസ്‌റ്റായി ജോലിനോക്കുന്ന മീര 2005 ലാണു വിവാഹിതയായത്‌. 2007ല്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു. മരണകാരണം വ്യക്‌തമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക