Image

ഇരട്ടക്കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Published on 17 May, 2012
ഇരട്ടക്കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍
 

പേരൂര്‍ക്കട: ഇരട്ടക്കൊലക്കേസ് പ്രതിയെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്െടത്തി. വട്ടിയൂര്‍ക്കാവ് മുക്കോല ദര്‍ശന്‍ ലൈനില്‍ താമസിക്കുന്ന രതീഷ് (27)നെയാണ് വേറ്റിക്കോണം കാവടി തലക്കലുള്ള കുളത്തിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്െടത്തിയത്. ധരിച്ചിരുന്ന പാന്‍സ് ഊരി റബ്ബര്‍ മരത്തില്‍ കുരുക്കിട്ടാണ് തൂങ്ങിയിരിക്കുന്നത്. മൂന്ന് മാസം മുന്‍പാണ് കരകുളം ആറാം കല്ലില്‍ വച്ച് കുപ്രസിദ്ധ ഗുണ്ട കൊക്കോട് ശ്യാം, പ്രവീണ്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രതീഷ് ഉള്‍പ്പെടെയുള്ള സംഘം പിടിയിലായത്. ഒരു മാസം മുന്‍പാണ് രതീഷ് ജാമ്യത്തിലിറങ്ങിയത്. ഇന്നലെ വൈകുന്നേരം മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ ആറോടെ സമീപവാസികള്‍ മൃതദേഹം കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക