Image

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

Published on 17 May, 2012
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
കൊല്ലം: കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ അറസ്റിലായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലസ്തോറെ മാസി മിലാനോ, സാല്‍വത്തോറെ ജീറോണ്‍ എന്നിവര്‍ക്കെതിരേ കൊലപാതകവും വധശ്രമവും ബോട്ടിന് നാശനഷ്ടം വരുത്തിയതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. നീണ്ടകര സിഐ ആര്‍. ജയരാജ് ആണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം. നാളെ മൂന്ന് മാസം പൂര്‍ത്തിയാകാനിരിക്കെയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക