Image

18239 പൗണ്ട് തൂക്കമുള്ള ചോക്കലേറ്റ് പിരമിഡിന് ലോക റിക്കാര്‍ഡ്

പി.പി.ചെറിയാന്‍ Published on 18 May, 2012
 18239 പൗണ്ട് തൂക്കമുള്ള ചോക്കലേറ്റ് പിരമിഡിന് ലോക റിക്കാര്‍ഡ്
ഇര്‍വിങ്ങ് (കാലിഫോര്‍ണിയ): പുരാതന ക്ഷേത്രത്തിന്റെ മാതൃകയില്‍ 10 അടി സമചതുരാകൃതിയും, 3,000 പൗണ്ട് തൂക്കവും ഉള്ള അടിസ്ഥാനത്തില്‍ ആറടി ഉയരവും 18239 പൗണ്ട് തൂക്കവും ഉള്ള പിരമിഡ് ചോക്കലേറ്റ് 2010 ല്‍ നിലവിലുള്ള 7,500 പൗണ്ടിന്റെ വേള്‍ഡ് റിക്കാര്‍ഡ് തിരുത്തിക്കുറിച്ചു ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.

ക്യുസിന കോര്‍പറേറ്റ് ചീഫ് ഫ്രാങ്കോയ്ഡ് മെല്ലെറ്റ് പ്രധാന ശില്‍പിയായ ഇതിന്റെ നിര്‍മ്മാണത്തിന് 400 മണിക്കൂറാണ് വേണ്ടിവന്നത്. ഇര്‍വിങ്ങിലുള്ള ക്യുസിന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചോക്കലേറ്റ് ആന്റ് പേയ്‌സ്ട്രീയില്‍ ഈ ചോക്കലേറ്റ് പിരമിഡ് പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്.

ഡിസംബര്‍ 21 ന് പിരമിഡ് പൂര്‍ണ്ണമായും നശിപ്പിച്ചു കളയുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ക്യുസിന സ്‌പെഷ്യാലിറ്റി ഫുഡ്‌സിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ അപൂര്‍വ്വ ചോക്കലേറ്റ് പിരമിഡ് നിര്‍മ്മിച്ചത്.

 18239 പൗണ്ട് തൂക്കമുള്ള ചോക്കലേറ്റ് പിരമിഡിന് ലോക റിക്കാര്‍ഡ്
 18239 പൗണ്ട് തൂക്കമുള്ള ചോക്കലേറ്റ് പിരമിഡിന് ലോക റിക്കാര്‍ഡ്
 18239 പൗണ്ട് തൂക്കമുള്ള ചോക്കലേറ്റ് പിരമിഡിന് ലോക റിക്കാര്‍ഡ്
 18239 പൗണ്ട് തൂക്കമുള്ള ചോക്കലേറ്റ് പിരമിഡിന് ലോക റിക്കാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക