റോം: കെസിവൈഎല്‍ ഇറ്റലി റീജന്‍ പ്രവര്‍ത്തനോദ്ഘാടനവും അല്ലെഗ്രിയ 2012 ഏകദിന
സെമിനാറും 2012 ഏപ്രില്‍ 25ന് റോമില്‍ നടന്നു. കെസിവൈഎല്‍ ഇറ്റലി റീജന്‍
പ്രസിഡന്റ് സിജോ ഇടച്ചേരില്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു.
ക്നാനായ
കത്തോലിക്കാ അസോസിയേഷന് ഓഫ് ഇറ്റലിയുടെ പ്രസിഡന്റ് പുന്നൂസ് പാലക്കാട്ട് ഈ
വര്‍ഷത്തെ കെസിവൈ എല്‍ കര്‍മപരിപാടികളുടെ പ്രവര്‍ത്തനോദ്ഘാടനം ഭദ്രദീപം
തെളിയിച്ച് നിര്‍വഹിച്ചു. റോമിലെ ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക്
അസോസിയേഷനും കെസിവൈഎല്‍ സംഘടനയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ
പറ്റി അദ്ദേഹം വിവരിച്ചു. ക്നാനായ മിഷന് കോ - ഓര്‍ഡിനേറ്ററും കെസിവൈഎല്‍ ഇറ്റലി
റീജന്‍ ചാപ്ലെയിനുമായ ഫാ. ബിപി തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
പ്രസ്തുതയോഗത്തില്‍ കെസിവൈഎല്‍ ഇറ്റലി റീജന്റെ ലോഗോ പ്രകാശനം വൈസ് ഡയറക്ടര്‍
ടെസി വാക്കേല് നിര്‍വഹിച്ചു. കെസിഎഐ വൈസ് പ്രസിഡന്റ് ജയിംസ് മാവേലില്‍,
കെസിവൈഎല്‍ ഇറ്റലി റീജന്‍ മുന്‍ പ്രസിഡന്റ് ന്നെിസ് ജോസഫ് എന്നിവര്‍ ആശംസകള്‍
അര്‍പ്പിച്ചു.
പഠനത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയിലും അന്‍പതില്‍
അധികം യുവതീയുവാക്കള്‍ പരിപാടിയില്‍ സംബന്ധിക്കുകയും തങ്ങളുടെ സ്നേഹവും ഐക്യവും
അരക്കിട്ടുറപ്പിക്കുകയും ചെയ്തു. യോഗത്തിന് കെസിവൈഎല്‍ ഇറ്റലി റീജന്‍ വൈസ്
പ്രസിഡന്റ് ലിജ സ്വാഗതവും സെക്രട്ടറി ശ്യാം മലയിവ്കല് നന്ദിയും
രേഖപ്പെടുത്തി.
തുടര്‍ന്ന് ഫാ. ബിപി യുവാക്കള്‍ മൂല്യാധിഷ്ഠിത ജീവിതം
നയിക്കേണ്ടതിന്റെ ആവശ്യതകതയെപ്പറ്റി ബോധവത്കരണ സെമിനാര്‍ നയിച്ചു. യൂറോപ്പിലെ
ജീവിത പശ്ചാത്തലത്തില്‍ യുവജനങ്ങള്‍ സ്വീകരിക്കേണ്ട വിവേചനപരമായ
തീരുമാനങ്ങളെപ്പറ്റി അദ്ദേഹം വിവരിച്ചു. അതുപോലെ ജീവിതത്തിന്റെ സംഘര്‍ഷഭരിതമായ
നിമിഷങ്ങളില്‍ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് എപ്രകാരമുള്ളതാണെന്നും ചിന്തിക്കാതെ
എടുത്തു ചാടി എടുക്കുന്ന തീരുമാനങ്ങളുടെ ഭവിഷ്യത്ത് എന്തായിരിക്കും എന്നും അദ്ദേഹം
ബോധ്യപ്പെടുത്തി.
മൂല്യാധിഷ്ഠിത ജീവിതം കൈമുതലാക്കിക്കൊണ്ട് പുതിയ
പ്രവര്‍ത്തന വര്‍ഷത്തിലേക്ക് പ്രവേശിക്കുമെന്ന ഉറച്ചബോധ്യത്തോടെ അലഗ്രിയ 2012
സമാപിച്ചു. പരിപാടികള്‍ക്ക് യൂണിറ്റ് ഭാരവാഹികളായ ആന്ഷിന വലിയ പുത്തന്പുരില്,
ജിബിന്‍ കരിയംമാക്കില്, കെവിന് വാക്കേല്, മെയ്മോള്‍ ജോയി എന്നിവര്‍ നേതൃത്വം
നല്കി.
കഴിഞ്ഞ കുറേ നാളുകളായി കെസിവൈഎല്‍ ഇറ്റലി റീജന്‍ ചാപ്ലെയിന്‍
എന്നതിനേക്കാളുപരി ജനങ്ങളുടെ ജ്യേഷ്ഠസഹോദരനായി തങ്ങളിലൊരാളെ പോലെ കൂടെ നടക്കുകയും
ആവശ്യമായ കരുത്തും തണലും നല്കി ഞങ്ങളെ വളര്‍ത്തുകയും ചെയ്ത ഫാ.ബിപി തറയിലിനെ
സ്ഥാനമൊഴിയുന്ന ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുകയും ഉപരിപഠനത്തിന് എല്ലാവിധ
ആശംസകള്‍ നേരുകയും ചെയ്യുന്നു.
കെസിവൈഎല്‍ ഇറ്റലി റീജന്റെ
പ്രവര്‍ത്തനോദ്ഘാടനം അലെഗ്രിയ 2012 ഒരു വന്‍വിജയമാക്കി തീര്‍ക്കുവാന്‍ സഹകരിച്ച
എല്ലാ കെസിവൈഎല്‍ കുടുംബാംഗങ്ങള്‍ക്കും ഫാ. ബിപി തറയില്‍, കെസിഎഐ ഭാരവാഹികള്‍,
ബ്രദര്‍ ഡാലിഷ്, കെസിവൈഎല്‍ ഇറ്റലി റീജന്‍ മുന്ഭാരവാഹികള്ക്കും
സ്പോണ്‍സര്‍മാര്‍ക്കും നന്ദി അര്‍പ്പിക്കുന്നു.