Image

സൗത്ത്‌ വെയില്‍സ്‌ ക്‌നാനായ ഇടവകയുടെ പെരുനാള്‍ 20ന്‌

ജിജി ജോസഫ്‌ Published on 18 May, 2012
സൗത്ത്‌ വെയില്‍സ്‌ ക്‌നാനായ ഇടവകയുടെ പെരുനാള്‍ 20ന്‌
കാര്‍ഡിഫ്‌: സൗത്ത്‌ വെയില്‍സ്‌ ക്‌നാനായ യാക്കോബായ ഇടവകയുടെ വലിയ പെരുനാള്‍ മേയ്‌ 20ന്‌ ഞായറാഴ്‌ച വിപുലമായി ആഘോഷിക്കുന്നു. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിന്‌ പ്രഭാത നമസ്‌കാരം. 2.30ന്‌ വിശുദ്ധ കുര്‍ബാന, മധ്യസ്‌ഥ പ്രാര്‍ഥന, തുടര്‍ന്ന്‌ റാസ, ആദ്യഫലലേലം എന്നിവ നടക്കും. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും. പെരുനാള്‍ ശുശ്രൂഷകള്‍ക്ക്‌ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. സജി ഏബ്രഹാം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിജി ജോസഫ്‌ (ട്രസ്‌റ്റി): 01495352309, ജോണ്‍സണ്‍ സഖറിയ (സെക്രടറി): 02920779424.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക