Image

മൂട്ടയെ കൊല്ലാന്‍ കീടനാശിനി പ്രയോഗിച്ചു: വിഷബാധയേറ്റ്‌ 10 പേര്‍ ആശുപത്രിയില്‍

Published on 18 May, 2012
മൂട്ടയെ കൊല്ലാന്‍ കീടനാശിനി പ്രയോഗിച്ചു: വിഷബാധയേറ്റ്‌ 10 പേര്‍ ആശുപത്രിയില്‍
ദുബായ്‌: ഫ്‌ളാറ്റില്‍ മൂട്ടയെ കൊല്ലാന്‍ അടിച്ച കീടനാശിനി പ്രയോഗത്തില്‍ അടുത്ത ഫ്‌ളാറ്റിലെ തൊഴിലാളികള്‍ക്ക്‌ വിഷബാധയേറ്റു. വിഷബാധയേറ്റ പത്ത്‌ മലയാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ നായിഫ്‌ പൊലീസ്‌ സ്‌റ്റേഷന്‌ എതിര്‍വശത്ത്‌ ഗോള്‍ഡ്‌ സൂഖിന്‌ അടുത്തുള്ള അപാര്‍ട്‌മെന്‍റില്‍ ആയിരുന്നു സംഭവം. ഗോള്‍ഡ്‌ സൂഖിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാര്‍ക്കാണ്‌ വിഷബാധയേറ്റത്‌. ബുധനാഴ്‌ച പുലര്‍ച്ചെ മൂന്ന്‌ മണിയോടെ ഇവര്‍ക്ക്‌ ഛര്‍ദിയും മറ്റും അനുഭവപ്പെടുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അല്‍പം കുറവുണ്ടായിരുന്ന ഇവരിലൊരാള്‍ തൊട്ടടുത്ത അപാര്‍ട്‌മെന്‍റില്‍ താമസിക്കുന്ന സഹപ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ അവരെത്തി എല്ലാവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്‍റില്‍ ഉള്ളവര്‍ മൂട്ടയെ തുരത്താന്‍ ഉപയോഗിച്ച കീടനാശിനിയുടെ അംശങ്ങള്‍ സെന്‍ട്രല്‍ എ.സി സംവിധാനം വഴി ഇവരുടെ മുറിയില്‍ എത്തിയെന്നാണ്‌ സംശയിക്കുന്നത്‌. ദുബൈ പൊലീസും ദുബൈ മുനിസിപ്പാലിറ്റിയും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക