Image

ഗാര്‍ഫീല്‍ഡില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്‌ഥൈര്യലേപനവും

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2012
ഗാര്‍ഫീല്‍ഡില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്‌ഥൈര്യലേപനവും
ഗാര്‍ഫീല്‍ഡ്‌, ന്യുജേഴ്‌സി: മെയ്‌ 12 ശനിയാഴ്‌ച നടന്ന ഭക്‌തിസാന്ദ്രമായ വിശുദ്ധ കുര്‍ബാന മദ്ധ്യെ, വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ സീറൊ മലബാര്‍ കത്തൊലിക്കാ മിഷനിലെ 17 കുട്ടികള്‍ ആദ്യ കുര്‍ബാനയും 10 പേര്‍ സ്‌ഥൈര്യലേപനവും മിഷന്‍ ഡയറക്‌ടര്‍ ഫാ: പോള്‍ കോട്ടയ്‌ക്കലില്‍നിന്നും സ്വീകരിച്ചു. ഫാ: പോള്‍ കോട്ടയ്‌ക്കല്‍ മുഖ്യകാര്‍മ്മികനും, ഫാ: ജോസ്‌ കൊച്ചുപറമ്പില്‍, ഫാ: മാത്യു ജോസഫ്‌, ഫാ: മാത്യു കുന്നത്ത്‌, ഫാ: റിജൊ ജോണ്‍സണ്‍, ഫാ: ഷിജി ചിറ്റാട്ടുകര എന്നിവര്‍ സഹ കാര്‍മ്മികരുമായിരുന്നു. ഫാ: കോട്ടയ്‌ക്കല്‍, സഹകാര്‍മ്മികരേയും, കൂദാശകള്‍ സ്വീകരിക്കുന്ന കുട്ടികളേയും, ദേവാലയത്തില്‍ സന്നിഹിതരായിരുന്ന മിഷന്‍ അംഗങ്ങളേയും മറ്റ്‌ അതിഥികളേയും സ്വാഗതം ചെയ്‌തു.

ഫാ: മാത്യു കുന്നത്ത്‌ നിലവിളക്കു കൊളുത്തി തിരുക്കര്‍മ്മങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. സോജന്‍ ജോസഫ്‌, ഹെലന്‍ ജോര്‍ജ്‌ എന്നിവരുടെ നേതൃത്വത്തില്‍ മുതിര്‍ന്നവരും യുവ ജനങ്ങളുമടങ്ങുന്ന ദേവാലയ ഗായകസംഘം വിശുദ്ധ കര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്‌തിസാന്ദ്രമാക്കി. കുട്ടികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളൂം മറ്റു മിഷന്‍ അംഗങ്ങളൂം അടങ്ങുന്ന വലിയൊരു സമൂഹം ചടങ്ങുകള്‍ക്ക്‌ സാക്ഷ്യം വഹിച്ചു. ഫാ: ജോസ്‌ കൊച്ചുപറമ്പില്‍ വചന സന്ദേശം നല്‍കി. താന്‍ ആദ്യകുര്‍ബാന സ്വീകരിച്ച ദിവസത്തിന്റെ ഓര്‍മ്മ ഇപ്പോഴും പുതുമ നഷ്‌ഠപ്പെടാതെ തന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നും ആ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൊന്നാണെന്നും അനുസ്‌മരിച്ചു.

സ്‌ഥൈര്യലേപനം സ്വീകരിക്കുന്നതുവഴി, കുട്ടികള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരും, അതിനാല്‍ അവര്‍ കത്തോലിക്കാ സഭയില്‍ പരിപൂര്‍ണ്ണാരായവരായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം പ്രസ്‌താവിച്ചു. കുട്ടിജള്‍ക്ക്‌ അനുമോദനങ്ങളും ആശംസകളും അദ്ദേഹം തദവസരത്തില്‍ നേര്‍ന്നു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം, കുട്ടികളെ കൂദാശാ സ്വീകരണത്തിനു യോഗ്യരാക്കിയ വേദപാഠ അദ്ധ്യാപകരേയും, അതിനു നേത്രുത്വം നല്‍ജിയ ശ്രീമതി. ഷേര്‍ളി ജയിംസ്‌, ശ്രീമതി. ലീലാ സെബാസ്‌റ്റിയന്‍, ഡയറജ്‌ടര്‍ മിസ്‌. കാത്തി സ്‌ക്രുപ്‌സ്‌ജി എന്നിവരെയും പ്രത്യേകം ആദരിച്ചു.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം വിഭവ സമ്രുദ്ധമായ സ്‌നേഹവിരുന്നില്‍ ഏവരും പങ്കുജൊണ്ടു. കൈക്കാരന്മാരായ ഫ്രാന്‍സിസ്‌ പള്ളുപ്പേട്ട, ജോയി ചാക്കപ്പന്‍, സെക്രട്ടറി ബാബു ജോസഫ്‌ എന്നിവര്‍ ചടങ്ങുകള്‍ക്കു നേത്രുത്വം നല്‍ജി. സാബു ജോര്‍ജിന്റെ നേത്രുത്വത്തില്‍ സ്വാഗതതമ്മിറ്റി പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി അക്ഷീണം പരിശ്രമിച്ചു. സിറിയക്ക്‌ കുര്യന്‍ (പബ്ലിസിറ്റി) അറിയിച്ചതാണിത്‌.
ഗാര്‍ഫീല്‍ഡില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്‌ഥൈര്യലേപനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക