Image

കേരളത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അക്രമത്തിന്റെ പാത വെടിയണം: പ്രവാസി കേരളാ കോണ്‍ഗ്രസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2012
കേരളത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അക്രമത്തിന്റെ പാത വെടിയണം: പ്രവാസി കേരളാ കോണ്‍ഗ്രസ്‌
ഷിക്കാഗോ: സാംസ്‌കാരിക കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന്‌ കളങ്കംചാര്‍ത്തുന്ന അക്രമ രാഷ്‌ട്രീയത്തിന്റെ പാത വെടിയാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഷിക്കാഗോ യൂണീറ്റ്‌ എക്‌സിക്യൂട്ടീവ്‌ അഭ്യര്‍ത്ഥിച്ചു.

റവല്യൂണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി. പി. ചന്ദ്രശേഖരന്റെ നിഷ്‌ഠൂരവും മനുഷ്യത്വരഹിതവുമായ കൊലപാതകത്തെ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അപലപിച്ചു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികളെ മുഖംനോക്കാതെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാന്‍ പോലീസ്‌ ധൈര്യം കാട്ടണമെന്ന്‌ എക്‌സിക്യുട്ടീവ്‌ യോഗം അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍, സണ്ണി വള്ളിക്കളം, സജി പുതൃക്കയില്‍, ഷിബു അഗസ്റ്റിന്‍, മാത്യു തട്ടാമറ്റം, ജോര്‍ജ്‌ തോട്ടപ്പുറം, ജോര്‍ജ്‌ തോട്ടപ്പുറം, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ബിജി സി. മാണി, ഷിബു മുളയാനിക്കുന്നേല്‍, ജോസ്‌ മുല്ലപ്പള്ളി, ജോസ്‌ സൈമണ്‍, അലക്‌സ്‌ പായിക്കാട്ട്‌, മത്യാസ്‌ പുല്ലാപ്പള്ളി, ജസ്റ്റിന്‍ തെങ്ങനാട്ട്‌, തോമസ്‌ കടിയംപള്ളി, സിബി പാറേക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക