Image

സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥമുള്ള കലാസന്ധ്യ മെയ്‌ 27-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2012
സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥമുള്ള കലാസന്ധ്യ മെയ്‌ 27-ന്‌
ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം പ്രശസ്‌തരായ വിവിധ കലാകാരന്മാരെ ഉള്‍പ്പെടുത്തി മാര്‍ത്തമറിയം വനിതാ സമാജം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മെയ്‌ 27-ന്‌ വൈകുന്നേരം 5 മണിക്ക്‌ മാര്‍ത്തോമാ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ (234, Fabre Street, Statenisland, NY) വെച്ച്‌ `കലാസന്ധ്യ 2012' നടത്തപ്പെടുന്നു. ദേവാലയത്തിലെ സ്‌ത്രീ സമാജം പ്രവര്‍ത്തകരുടെ ഫണ്ട്‌ സമാഹരണത്തിനായി അരങ്ങേറുന്ന ഈ സ്റ്റേജ്‌ഷോ റവ.ഫാ. അലക്‌സ്‌ കെ. ജോയി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.

മാര്‍ത്തമറിയം സമാജം പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ തുടക്കംകുറിക്കുന്ന ഈ പരിപാടി വിവിധ തരത്തിലുള്ള ആസ്വാദ്യകരങ്ങളായ ഗാനങ്ങളും, കോമഡി സ്‌കിറ്റുകളും, വിവിധ ഡാന്‍സ്‌ ട്രൂപ്പുകളുടെ നൃത്ത കലാപരിപാടികളുംകൊണ്ട്‌ നയന മനോഹരവും ശ്രവണസുന്ദരവുമായ ഒരു കലാവിരുന്നായിരിക്കും ശ്രോതാക്കള്‍ക്ക്‌ നല്‍കുകയെന്നതില്‍ സംശയമില്ലെന്ന്‌ ഇടവക വികാരി റവ.ഫാ. അലക്‌സ്‌ കെ. ജോയി, സെക്രട്ടറി ജോണ്‍ ചെറിയാന്‍, ട്രസ്റ്റി ഈപ്പന്‍ തോമസ്‌, മാര്‍ത്തമറിയം സമാജം സെക്രട്ടറി സാറാമ്മ ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം സോമദാസ്‌, സുമാ നായര്‍, വൊഡാഫോണ്‍ കോമഡി താരം കൊല്ലം കിഷോര്‍, ഡോ. നീനാ ഫിലിപ്പ്‌ ആന്‍ഡ്‌ ഗ്രൂപ്പ്‌, എം.ജി.ഒ.സി.എസ്‌.എംയൂത്ത്‌ മൂവ്‌മെന്റ്‌ ഗ്രൂപ്പ്‌, റീനാ സാബു ആന്‍ഡ്‌ ഗ്രൂപ്പ്‌, മാര്‍ത്തമറിയം ഗ്രൂപ്പ്‌ എന്നിവര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ സ്റ്റേജ്‌ഷോയ്‌ക്ക്‌ മാറ്റുകൂട്ടും.

പരിപാടിയുടെ പ്രവര്‍ത്തനവിജയത്തിനായി മാര്‍ത്തമറിയം വനിതാ സമാജം സെക്രട്ടറി സാറാമ്മ ഏബ്രഹാം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആനി ജോണ്‍, ട്രഷറര്‍ ഏലിയാമ്മ ചാക്കോ, മേരി തോമസ്‌, ഡോ. ജൂജൂ ജോയി, ജെസി ലൂക്കോസ്‌, ലിസി ചാര്‍ലി, ലിസി മോന്‍സി, മേരിക്കുട്ടി കുര്യന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫണ്ട്‌ സമാഹരണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായി ഇടവക വികാരി അറിയിച്ചു.

ഈ ഷോയുടെ മീഡിയ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ മലയാളം ഐപിഎല്‍ ടെലിവിഷനാണ്‌. കലാപരിപാടികള്‍ക്കുശേഷം ഡിന്നര്‍ സെര്‍വ്‌ ചെയ്യുന്നതായിരിക്കും. കലാസന്ധ്യ വന്‍ വിജയമാക്കാന്‍ ഏവരേടുയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ ജൂജു ജോയി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. അലക്‌സ്‌ കെ. ജോയി (973 489 6440), സാറാമ്മ ഏബ്രഹാം (646 243 1256), മേരി തോമസ്‌ (732 598 9237), ഏലിയാമ്മ ചാക്കോ (347 698 8458), ആനി ജോണ്‍ (347 698 2560), ജോണ്‍ ചെറിയാന്‍ (718 698 8446), തോമസ്‌ ഈപ്പന്‍ (917 678 7468), ബാബു ഫിലിപ്പ്‌ (347 200 2465), ഫിലിപ്പ്‌ തൈക്കൂടം (718 370 8128). പി.ആര്‍.ഒ റെജി വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥമുള്ള കലാസന്ധ്യ മെയ്‌ 27-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക