Image

അരിസോണയില്‍ മദേഴ്‌സ്‌ ഡേ ആഘോഷങ്ങള്‍ വര്‍ണ്ണശബളമായി

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2012
അരിസോണയില്‍ മദേഴ്‌സ്‌ ഡേ ആഘോഷങ്ങള്‍ വര്‍ണ്ണശബളമായി
ഫീനിക്‌സ്‌: ഫീനിക്‌സിലെ ഹോളി ഫാമിലി സീറോ മലബാര്‍ ഇടവക മദേഴ്‌സ്‌ ഡേയോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിച്ച വിവിധ ആഘോഷങ്ങള്‍ പുതിയൊരു അനുഭവമായി മാറി. മദേഴ്‌സ്‌ ഡേ ദിനമായ മെയ്‌ 13-ന്‌ അമ്മമാര്‍ക്കുവേണ്ടി അര്‍പ്പിച്ച പ്രത്യേക ദിവ്യബലിയെ തുടര്‍ന്ന്‌ നടന്ന അനുമോദന യോഗത്തില്‍ ഇടവക വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ മുഖ്യപ്രഭാഷണം നടത്തി.

ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമായ മാതൃത്വത്തെ വിശുദ്ധമായി സംരക്ഷിക്കണമെന്നാണ്‌ സഭ ലോകത്തെ ഉത്‌ബോധിപ്പിക്കുന്നതെന്നും, എല്ലാക്കാലത്തും സഭയും സമൂഹവും സ്‌ത്രീത്വത്തേയും മാതൃത്വത്തേയും സവിശേഷമായി ആദരിച്ചുപോന്നിട്ടുണ്ടെന്നും അച്ചന്‍ പറഞ്ഞു. ജീവിത വിജയങ്ങള്‍ പിന്‍ബലമായി നില്‍ക്കുന്ന അമ്മമാരുടെ സ്വാര്‍ത്ഥരഹിതവും പ്രാര്‍ത്ഥനാധിഷ്‌ഠിതവുമായ ജീവിതത്തെ അനുസ്‌മരിക്കേണ്ടതിന്റെ ആവശ്യകതയും അച്ചന്‍ ചൂണ്ടിക്കാട്ടി.

ഇടവകയിലെ എല്ലാ അമ്മമാരേയും തങ്ങളുടെ മക്കളെല്ലാവരും ഒത്തുചേര്‍ന്ന്‌ ബൊക്കെ നല്‌കി ആദരിച്ച ചടങ്ങ്‌ ഏവര്‍ക്കും വ്യത്യസ്‌തമായ അനുഭവമായി മാറി. മാതൃവേദി പ്രവര്‍ത്തകര്‍ ഒരുക്കിയ സ്‌നേഹവിരുന്നോടെയാണ്‌ ആഘോഷങ്ങള്‍ സമാപിച്ചത്‌. ഷാജി പി. ടോം, അനീഷ്‌ ബേബി കൊട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളാണ്‌ ആഘോഷപരിപാടികള്‍ ഏകോപിപ്പിച്ചത്‌.

കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനും സമൂഹത്തിന്റെ ഉന്നമനത്തിനുമായി അമ്മമാര്‍ ഒരുക്കുന്ന ത്യാഗനിര്‍ഭരമായ ജീവിതത്തെ ആദരിക്കുവാനും പുതിയ തലമുറയ്‌ക്ക്‌ മാതൃക നല്‌കുവാനും ആ ആഘോഷപരിപാടികള്‍ക്ക്‌ കഴിഞ്ഞു. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.
അരിസോണയില്‍ മദേഴ്‌സ്‌ ഡേ ആഘോഷങ്ങള്‍ വര്‍ണ്ണശബളമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക