Image

മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പേരന്റ്‌ ആന്‍ഡ്‌ കപ്പിള്‍സ്‌ കോണ്‍ഫറന്‍സ്‌ ന്യൂയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2012
മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പേരന്റ്‌ ആന്‍ഡ്‌ കപ്പിള്‍സ്‌ കോണ്‍ഫറന്‍സ്‌ ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ നോര്‍ത്ത്‌ അമേരിക്കന്‍ ഡയോസിസ്‌ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പേരന്റ്‌ ആന്‍ഡ്‌ കപ്പിള്‍സ്‌ കോണ്‍ഫറന്‍സ്‌ വിപുലമായ പരിപാടികളോടെ നടത്തുന്നു.

ജൂണ്‍ രണ്ടിന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ്‌ 4 മണി വരെ ന്യൂയോര്‍ക്ക്‌ ലോംഗ്‌ ഐലന്റിലുള്ള സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ (38 Cherry Ave, West sayville, Long Island, NY 11796) വെച്ചാണ്‌ കോണ്‍ഫറന്‍സ്‌ അരങ്ങേറുന്നത്‌.

"Be Filled with the Spirit' (Ephes 5-18)എന്നതാണ്‌ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം.

അഭി. സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത (നോര്‍ത്ത്‌ അമേരിക്കന്‍ ഡയോസിസ്‌), റവ.ഫാ. ജോണ്‍ തോമസ്‌ കരിങ്ങാട്ടില്‍ (പ്രൊഫസര്‍, തിയോളജിക്കല്‍ സെമിനാരി, കോട്ടയം), റവ.ഫാ. ഷിബു ദാനിയേല്‍ (വൈസ്‌ പ്രസിഡന്റ്‌, എംഎംവി സമാജം) എന്നിവരാണ്‌ കോണ്‍ഫറന്‍സ്‌ നയിക്കുന്നത്‌.

ഉച്ചകഴിഞ്ഞ്‌ നടക്കുന്ന ലീഡര്‍ഷിപ്പ്‌ സെമിനാറില്‍ അഭിവന്ദ്യ നിക്കളാവോസ്‌ തിരുമേനി പ്രഭാഷണം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: വെരി റവ. പൗലോസ്‌ ആദായി കോര്‍എപ്പിസ്‌കോപ്പ (718 648 8172), കോര കെ. കോര (കോര്‍ഡിനേറ്റര്‍) 718 966 4356, ജെസ്സി മാത്യു (ജനറല്‍ സെക്രട്ടറി) 914 376 3485, അജോയ്‌ ജോര്‍ജ്‌ (സെക്രട്ടറി) 718 494 6853, സി.കെ. ചാക്കോ (ട്രഷറര്‍) 516 248 1170, മേരി ജോണ്‍ 516 505 3612, സരോജാ വര്‍ഗീസ്‌ (718 347 3828), ലില്ലിക്കുട്ടി മത്തായി (718 343 2406), അമ്മുക്കുട്ടി പൗലോസ്‌ (516 922 3127), മറിയാമ്മ മാത്തുള (914 968 5865).
മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പേരന്റ്‌ ആന്‍ഡ്‌ കപ്പിള്‍സ്‌ കോണ്‍ഫറന്‍സ്‌ ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക