നെയ്യാറ്റിന്‍കര: ഇത്രയും കാലം ജനങ്ങളോടൊപ്പമായിരുന്നു താനെന്നും തന്റെ
സുരക്ഷ ജനങ്ങള്‍ നോക്കിക്കൊള്ളുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആര്.
ശെല്‍വരാജ് ദീപികയോട് പറഞ്ഞു. സിപിഎമ്മില്‍ നിന്നും നിരന്തരമായി നേരിടേണ്ടി
വന്ന ഹൃദയഭേദകമായ തിക്താനുഭവങ്ങള്‍ കാരണമാണ് താന്‍ രാജി വച്ചത്.
സിപിഎമ്മിലെ വിഭാഗീയതയുടെയും ഏകാധിപത്യത്തിന്റെയും ജീര്‍ണ്ണതയുടെയും
ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് താന്‍. കഴിഞ്ഞ പത്തു മാസത്തിനിടയില്‍
മണ്ഡലത്തിലെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്
സാധിച്ചു. യുഡിഎഫ് ഗവണ്മെന്റിന്റെ സദ്ഭരണത്തിന് അനുകൂലമായി ഈ മണ്ഡലം
വിധിയെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.