കണ്ണൂര്‍: സിപിഎം ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍
കോണ്‍ഗ്രസ് ഓഫീസുകള്‍ പോലീസ് സംരക്ഷണത്തോടെ പ്രവര്‍ത്തിക്കേണ്ടിവരുമെന്ന്
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. കണ്ണൂരില്‍ ഒരു ചടങ്ങില്‍
സംസാരിക്കുകയായിരുന്നു ജയരാജന്. മുഖ്യമന്ത്രിയുടെയും
ആഭ്യന്തരമന്ത്രിയുടെയും പേരെടുത്ത് പറഞ്ഞാണ് ജയരാജന്റെ മുന്നറിയിപ്പ്.
സിപിഎം ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ഗുരുതരമായ
പ്രത്യാഘാതമുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും
ഓര്‍മ്മിക്കണമെന്നും പി. ജയരാജന് പറഞ്ഞു.