Image

ജോര്‍ജ് തോമസിന് അഭിനന്ദനങ്ങളുമായി ന്യൂയോര്‍ക്ക് മലയാളികള്‍

Published on 19 May, 2012
ജോര്‍ജ് തോമസിന് അഭിനന്ദനങ്ങളുമായി ന്യൂയോര്‍ക്ക് മലയാളികള്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ Nassau County യിലെ Human Rights Commissioner ആയി തിരഞ്ഞെടുത്ത ജോര്‍ജ് തോമസ്(സണ്ണി)യ്ക്ക് മെയ് 20, ഞായറാഴ്ച 6മണിക്ക്, Union Turn Pike ലെ കൊച്ചിന്‍ റസ്റ്റാറന്റ് ല്‍ വച്ച് സുഹൃത്തുക്കള്‍ സ്വീകരണം നല്‍കുന്നതായി ബെജമിന്‍ ജോര്‍ജ് അറിയിച്ചു. സാമൂഹ്യ-സാംസ്‌ക്കാരിക- സംഘടനാ തലത്തില്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ Tristate area യിലെ മലയാളികളുടെ നേതൃത്വത്തിലേക്ക് കടന്നു വന്ന ജോര്‍ജ് തോമസിനെ നേടിയെത്തിയ ഈ ബഹുമതിയില്‍ ന്യൂയോര്‍ക്കിലെ എല്ലാ മലയാളികളും ആഹ്ലാദഭരിതരാണ്.

ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ ഇന്ത്യന്‍ അമേരിക്കന്‍ മലായളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന്റെ പ്രസിഡന്റ് കൂടിയായ ജോര്‍ജ് തോമസ്, ഫോമായുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി, പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ന്യൂയോര്‍ക്കിലെ സാമൂഹ്യ സംഘടനാ നേതാക്കളായ ബെജമിന്‍ ജോര്‍ജ്, കളത്തില്‍ വര്‍ഗ്ഗീസ്, ബേബി കുര്യാക്കോസ്, സ്റ്റാന്‍ലി കളത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ അമേരിക്കയിലെ വിവിധ സംഘടനാ നേതാക്കളായ ബേബി ഊരാളില്‍, അനിയന്‍ ജോര്‍ജ്, ഫൈസല്‍ എബ്രഹാം, രാജു വര്‍ഗീസ്, ജോര്‍ജ് മാത്യൂ, ജോസ് എബ്രഹാം, തുടങ്ങി ഒട്ടേറെ നേതാക്കള്‍ പങ്കെടുക്കുന്നു.

ന്യൂയോര്‍ക്കിലെ എല്ലാ മലയാളികളെയും പ്രസ്തുത യോഗത്തിലേക്ക ക്ഷണിക്കുന്നതായി ബെഞ്ചമിന്‍ ജോര്‍ജ് ഉം കളത്തില്‍ വര്‍ഗ്ഗീസും അറിയിച്ചു.

ജോര്‍ജ് തോമസിന് അഭിനന്ദനങ്ങളുമായി ന്യൂയോര്‍ക്ക് മലയാളികള്‍
Nassau County Human Rights Commissioner
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക