ശ്രീനഗര്‍: കാഷ്മിരില്‍ പോലീസ് സ്റേഷന് നേര്‍ക്ക് തീവ്രവാദികളുടെ ഗ്രനേഡ്
ആക്രമണം. ബാരാമുള്ള ജില്ലയിലെ സോപ്പോര്‍ പോലീസ് സ്റേഷന് നേര്‍ക്കാണ് രാവിലെ
പത്ത് മണിയോടെ ഗ്രനേഡ് ആക്രമണമുണ്ടായത്. രണ്ടു പോലീസുകാര്‍ക്കുള്‍പ്പെടെ
മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്റേഷന്റെ ഗേറ്റിന് സമീപം ഗ്രനേഡ്
പൊട്ടിത്തെറിച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു. ഗ്രനേഡ്
എറിഞ്ഞവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.