Image

പതിനേഴ് വയസ്സില്‍ ഇരട്ട ബിരുദങ്ങളുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥി നറ്റേഷ വര്‍മ്മ

പി.പി.ചെറിയാന്‍ Published on 19 May, 2012
പതിനേഴ് വയസ്സില്‍ ഇരട്ട ബിരുദങ്ങളുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥി നറ്റേഷ വര്‍മ്മ
ഓസ്റ്റിന്‍ : യു.റ്റി ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ പ്രി.മെഡ് ബയോളജിയിലും, ബ്രോഡ്കാസ്റ്റ് ആന്റ് ജേര്‍ണലിസത്തിലും ഇരട്ട ബിരുദം നേടുക എന്ന അത്യപൂര്‍വ്വ ബഹുമതിക്ക് 17 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി നറ്റേഷ വര്‍മ്മ അര്‍ഹയായി.

യൂണിവേഴ്‌സിറ്റിയില്‍ ഈ വാരന്ത്യം നടക്കുന്ന ബിരുദ ദാനചടങ്ങില്‍ നറ്റേഷ വര്‍മ്മക്ക് ഇരട്ട ബിരുദങ്ങള്‍ നല്‍കി ആദരിക്കും.

ഈ അത്യപൂര്‍വ്വ ബഹുമതിക്ക് എങ്ങനെ അര്‍ഹയായി എന്ന ചോദ്യത്തിന് മറുപടിയായി നറ്റേഷ പറഞ്ഞത് “15 വയസ്സില്‍ ഞാന്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌ക്കൂള്‍ ഗ്രാഡുവേഷനു മുമ്പ് തന്നെ അസ്സോസിയേറ്റ് ഡിഗ്രിക്കാവശ്യമായ ക്രെഡിറ്റ് നേടുന്നതിന് സാധിച്ചു. യുറ്റി ഓസ്റ്റിനില്‍ അസ്സോസിയേറ്റ് ഡിഗ്രിയോടു കൂടി പ്രവേശനം നേടി രണ്ടു വര്‍ഷം കൊണ്ട് ഇരട്ട ബിരുദം നേടുന്നതില്‍ കഠിനാദ്ധ്വാനവും, ചിട്ടയായ പഠന രീതികളും എന്നെ സഹായിച്ചു എന്നാണ്.”

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്ന് പഠിക്കണമെന്നാണ് ആഗ്രഹം- ടെലി കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം നേടി ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ ജോലി നേടുക എന്നതാണ് എന്റെ അടുത്ത ലക്ഷ്യം- നറ്റേഷ പറഞ്ഞു.

ടെക്‌സസ് യൂണിവേഴ്‌സിറ്റികളില്‍ പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ ഉയര്‍ന്ന പഠന നിലവാരമാണ് പുലര്‍ത്തുന്നത്.
പതിനേഴ് വയസ്സില്‍ ഇരട്ട ബിരുദങ്ങളുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥി നറ്റേഷ വര്‍മ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക