Image

പട്ടയ പ്രശ്നം: ഹൈറേഞ്ചില്‍ ഹര്‍ത്താല്‍

Published on 19 May, 2012
പട്ടയ പ്രശ്നം: ഹൈറേഞ്ചില്‍ ഹര്‍ത്താല്‍

കട്ടപ്പന: പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഹൈറേഞ്ചില്‍ പൂര്‍ണമായിരുന്നു. എന്നാല്‍, തൊടുപുഴ ഉള്‍പ്പെട്ട ലോറേഞ്ചില്‍ ഭാഗികമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ഹൈറേഞ്ചില്‍ അപൂര്‍വം ഇരുചക്ര വാഹനങ്ങളും മരണം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ചെറു വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്. കാര്‍ഷിക മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. തോട്ടം തൊഴിലാളികളും പണിമുടക്കി.
കട്ടപ്പന, പുളിയന്മല, അണക്കര, നെടുങ്കണ്ടം, ഉപ്പുതറ, ഏലപ്പാറ, തങ്കമണി, ഇരട്ടയാര്‍ എന്നീ മേഖലകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഹര്‍ത്താല്‍ ബാധിച്ചു.
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സഹകരിച്ച എല്ലാ രാഷ്ട്രീയ സാമൂഹിക സമുദായ സംഘടനകളെയും ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ അഭിനന്ദിച്ചു. ഹൈറേഞ്ചിലെ ജനം ഹര്‍ത്താല്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നെന്നും സര്‍ക്കാറിന് ഇത് ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക