Image

വി.എസിന്റേത്‌ ധീരമായ നടപടി, പാര്‍ട്ടിവിടണം: മാണി, ആര്യാടന്‍

Published on 20 May, 2012
വി.എസിന്റേത്‌ ധീരമായ നടപടി, പാര്‍ട്ടിവിടണം: മാണി, ആര്യാടന്‍
കോട്ടയം/തൃശൂര്‍: പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റേത്‌ ധീരമായ നടപടിയാണെന്നും അദ്ദേഹം പാര്‍ട്ട്‌ വിട്ട്‌ പുറത്തുവരണമെന്നും യു.ഡി.എഫ്‌ നേതാക്കളായ ആര്യാടന്‍ മുഹമ്മദും കെ.എം. മാണിയും ആവശ്യപ്പെട്ടു. വി.എസ്‌. ഭീരുവാകാതെ പാര്‍ട്ടി വിട്ട്‌ പുറത്തുവന്ന്‌ സ്വതന്ത്രനിലപാട്‌ എടുക്കണമെന്നും മന്ത്രി കെ.എം.മാണി പറഞ്ഞു.

വി.എസ്‌. അച്യുതാനന്ദന്‍ പ്രകാശ്‌ കാരാട്ടിനു കത്തയച്ചതു ധീരമായ നിലപാടെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. അക്രമരാഷ്‌ട്രീയം അവ സാനിപ്പിക്കാന്‍ ഇതു സഹായിക്കും. എന്നാല്‍ നിലപാടില്‍ വി.എസ്‌ ഉറച്ചു നില്‍ക്കുമോയെന്ന കാര്യം സംശയമാണ്‌. തീരുമാനത്തില്‍ ഉറച്ചു നിന്നില്ലെങ്കില്‍ അത്‌ അവസരവാദ രാഷ്‌ട്രീയമായേ ജനങ്ങള്‍ കാണൂ-ആര്യാടന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക